Film News

സിനിമ ഒന്നും ഇല്ലെങ്കിലും പ്രതിഫലത്തിന് ഒരു കുറവുമില്ല : പ്രതിഫലത്തില്‍ രജനിയെയും വിജയിയെയും കടത്തി വെട്ടി അജിത്ത്, താരത്തിന്റെ പുതിയ പ്രതിഫല തുക കേട്ടോ

തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് അജിത്. തല എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അജിത് വര്‍ഷത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന നടന്‍ അല്ല.

- Advertisement -

വര്‍ഷത്തില്‍ ഒരെണ്ണം മാത്രം ചെയ്യുന്ന താരമാണ് അജിത്.തുനിവ് ആണ് അജിത്തിന്റെതായി അവസാനം തിയേറ്ററില്‍ എത്തിയ  ചിത്രം.

തുനിവിന് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. വിടാ മുയര്‍ച്ചി എന്നാണ് ചിത്രത്തിന്റെ പേര്.

ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ അജിത്ത് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം സംബന്ധിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കോളിവുഡിലെ സമീപകാല ഹിറ്റ് മാര്‍ക്ക് ആന്റണിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് അജിത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍.

ആദിക് ആയിരിക്കും വിടാമുയര്‍ച്ചിക്ക് ശേഷമുള്ള എകെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തില്‍ അജിത്ത് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രജനികാന്തിനെക്കാളും വിജയിയെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് അജിത് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

175 കോടിയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ തമിഴകത്ത് ഒരു താരം വാങ്ങുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.

സമീപകാലത്ത് കോളിവുഡിലെ വലിയ ഹിറ്റ് ആയി മാറിയ ജയിലറില്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

 

Abin Sunny

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

9 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

10 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago