Film News

അജിത്തിനൊപ്പം സെൽഫി വീഡിയോ എടുത്തു, പിന്നീട് ഹോസ്പിറ്റൽ സ്റ്റാഫ് ഫർസാനയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ ദുരിതം

ചെന്നൈയിലെ സാലിഗ്രാം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആയിരുന്നു ഫർസാന. കഴിഞ്ഞ വർഷമായിരുന്നു നടൻ അജിത്ത് ഇവിടെ എത്തിയത്. ഭാര്യ ശാലിനിക്ക് ഒപ്പമായിരുന്നു അജിത്ത് ഇവിടെയെത്തിയത്. കൊവിഡ് പടർന്നു പിടിക്കുന്ന സമയത്ത് ആയിരുന്നു അജിത്തും ശാലിനിയും ഹോസ്പിറ്റലിൽ എത്തിയത്. മുന്നറിയിപ്പ് ഒന്നും കൂടാതെ തന്നെ ആയിരുന്നു താരം ഇവിടെ എത്തിയത്. വലിയ ഒരു അജിത് ആരാധിക ആയിരുന്നു ഫർസാന. അജിത്തിനെ കണ്ട ആവേശത്തിൽ അജിത്തിനൊപ്പം ഒരു സെൽഫി വീഡിയോ പകർത്തി ഫർസാന. എന്നാൽ പിന്നീട് തൻറെ ജീവിതം തലകീഴായി മറിയുകയായിരുന്നു.

- Advertisement -

വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ ആയതുകൊണ്ടുതന്നെ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും സ്ഥിര സന്ദർശകരാണ് ഇവിടെ. അതുകൊണ്ടുതന്നെ അവരുടെ പ്രൈവസി മാനിക്കുക എന്നത് ഹോസ്പിറ്റൽ ജീവനക്കാർ എല്ലാം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അജിത്തിനൊപ്പം ഉള്ള വീഡിയോ പകർത്തിയ ഫർസാനയുടെ ഫോൺ പിന്നീട് സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എങ്ങനെയോ ഈ വീഡിയോ പിന്നീട് ലീക്ക് ആവുകയും ചെയ്തു. ഹോസ്പിറ്റൽ മാനേജ്മെൻറ് ഫർസാനയെ പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു പിന്നീട്. വീഡിയോ പുറത്ത് പോയതിന് കാരണം ഫർസാന ആണ് എന്നും ഇവർ ആരോപിച്ചു.

ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അജിത് കൊവിഡ് പോസിറ്റീവ് ആയി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചു. ഈ വാർത്തകൾക്ക് എല്ലാം ഉത്തരവാദിത്വം ഹോസ്പിറ്റൽ മാനേജ്മെൻറ് ഏറ്റെടുക്കേണ്ട അവസ്ഥയും വന്നു. ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്. അവർ ഉത്തരവാദിത്വം എല്ലാം ഫർസാനയുടെ തലയിൽ കെട്ടിവച്ച് അവരെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ ഫർസാനയുടെ സർട്ടിഫിക്കറ്റുകൾ ഒന്നും അവർ തിരിച്ചു നൽകാൻ തയ്യാറായില്ല. ഫർസാനയുടെ പേരിലുള്ള ലോൺ ചൂണ്ടിക്കാട്ടിയായിരുന്നു അവർ ഇത്തരത്തിലൊരു നടപടി എടുത്തത്. കഴിഞ്ഞ ഒരു വർഷമായി ഫർസാന ജോലിയില്ലാതെ കഴിയുകയാണ്.

പിന്നീട് ഈ വിഷയം അറിഞ്ഞ ശാലിനി അജിത്ത് ഫർസാനയെ തിരിച്ചെടുക്കാൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ ഫർസാനയെ തിരിച്ചെടുത്തു എങ്കിലും അവർക്ക് കഴിഞ്ഞ ഒരു വർഷമായി ജോലി ഒന്നും നൽകിയിരുന്നില്ല. പിന്നീട് ഫർസാന ഈ വിഷയം അജിത്തിനോട് നേരിട്ട് പറയുവാൻ തീരുമാനിച്ചു. അതിനു വേണ്ടി അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്രയെ കോൺടാക്ട് ചെയ്തു.

ആദ്യം സുരേഷ് ചന്ദ്ര സഹായിക്കാമെന്ന് ഉറപ്പു നൽകുകയായിരുന്നു. എന്നാൽ ഈ ഉറപ്പിൽ നിന്നും സുരേഷ് ചന്ദ്ര തന്നെ പിൻവാങ്ങുകയായിരുന്നു പിന്നീട്. ഡിപ്രഷനിക് ഇല്ലായിരുന്നു ഫർസാന ജീവനൊടുക്കാൻ വരെ തീരുമാനിച്ചു പിന്നീട്. ഇപ്പോൾ മാനസികമായി കരകയറിയ ഫർസാന സുരേഷ് ചന്ദ്രയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരിക്കുകയാണ്. സുരേഷ് ചന്ദ്ര തന്നെ വഞ്ചിച്ചു എന്നും പറഞ്ഞ വാക്ക് പാലിക്കാൻ തയ്യാറായില്ല എന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ ഈ വിഷയത്തിൽ സുരേഷ് ചന്ദ്ര നൽകുന്ന വിശദീകരണം ഇങ്ങനെ – ഫർസാനയുടെ ജോലി പോകുവാൻ കാരണം അജിത് അല്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമായിരുന്നു ഹോസ്പിറ്റൽ അധികൃതർ ഫർസാനയെ പിരിച്ചു വിടാൻ തീരുമാനിച്ചത്. ഫർസാനയുടെ മകളുടെ സ്കൂൾ ഫീസ് വഹിച്ചു കൊള്ളാം എന്ന് അജിത്ത് ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ ഈ സ്കൂൾ ഫീസ് സ്കൂൾ മാനേജ്മെൻ്റിന് നേരിട്ട് കൈമാറുന്നതിനു പകരം തനിക്ക് പണമായി വേണമെന്ന് ഫർസാന ആവശ്യപ്പെട്ടു. ഇതിനുശേഷം അവരുമായി സംസാരിക്കുന്നത് നിർത്തി. ഇതായിരുന്നു മാനേജർ സുരേഷ് ചന്ദ്ര നൽകിയ വിശദീകരണം.

“എനിക്ക് ഇപ്പോൾ കുടുംബത്തെ പോറ്റാൻ ഒരു ജോലിയില്ല. ഞാൻ ആകെ തകർന്നിരിക്കുകയാണ്. അജിത് സാർ എന്നെ നേരിട്ട് സഹായിക്കണം. അദ്ദേഹത്തിൽ നിന്നും നേരിട്ട് ഒരു വാക്ക് എനിക്ക് ലഭിച്ചാൽ മതി” – ഫർസാന പറയുന്നു. ഈ മാസം ആറാം തീയതി തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിന് അജിത്ത് വോട്ട് ചെയ്യുവാൻ എത്തിയപ്പോൾ ഒരു ആരാധകൻ മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ ശ്രമിച്ചതിന് അജിത്ത് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Athul

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

9 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

11 hours ago