Film News

ഗോവിന്ദ് വസന്ത ഐശ്വര്യ ലക്ഷ്മിയുടെ ആരാണ്? ഒടുവിൽ വെളിപ്പെടുത്തലുമായി താരം തന്നെ രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഐശ്വര്യലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറുന്നത്. എങ്കിലും വർഷങ്ങളായി മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ഒരു മെഡിക്കൽ ഡോക്ടർ കൂടിയാണ് താരം. മായാനദി എന്ന സിനിമയായിരുന്നു താരത്തിന് കരിയറിലെ വഴിത്തിരിവായി മാറിയത്. ആഷിക് അബു എന്ന ചിത്രം സംവിധാനം ചെയ്തത്. അപർണ എന്ന കഥാപാത്രത്തെയായിരുന്നു താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. ഇപ്പോൾ താരം മനോരമയ്ക്ക് ഒരു അഭിമുഖം നൽകിയിരിക്കുകയാണ്. താരം അഭിനയിച്ച കാണെക്കാണേ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇൻറർവ്യൂ ആണ് താരം നൽകിയത്. വ്യക്തിപരമായ നിരവധി ചോദ്യങ്ങൾക്കും താരം ഈ അഭിമുഖത്തിൽ മറുപടി പറഞ്ഞു.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മ്യൂസിഷ്യൻമാരിൽ ഒരാളാണ് ഗോവിന്ദ് വസന്ത. ഐശ്വര്യ ലക്ഷ്മിയുടെ വല ചിത്രങ്ങളിലും ഗോവിന്ദ് വസന്ത പ്രത്യക്ഷപ്പെടാറുണ്ട്. ഐശ്വര്യയുടെ കസിൻ ബ്രദർ ആണ് ഗോവിന്ദ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാൽ സത്യത്തിൽ ഇവർ തമ്മിലുള്ള ബന്ധം എന്താണ്? ഐശ്വര്യ ലക്ഷ്മി തന്നെ പറയുന്നു.

“എനിക്ക് ഒരുപാട് കാലമായി ഗോവിന്ദ് ചേട്ടനെ അറിയാം. ഞാൻ അഭിനയിച്ച ആദ്യ പരസ്യ ചിത്രത്തിൽ അദ്ദേഹമായിരുന്നു മ്യൂസിക് ചെയ്തത്. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. അതിനുശേഷം ഞാൻ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി മാറി. ഇരിങ്ങാലക്കുടയിലാണ് അവരുടെ വീട്. ഞാനവിടെ ഇടയ്ക്കിടെ പോകാറുണ്ട്. ഒരു പക്ഷേ അതുകൊണ്ട് ആയിരിക്കണം ഞങ്ങൾ കസിൻസ് ആണ് എന്ന് ആളുകൾ തെറ്റിദ്ധരിച്ചത്. വാസ്തവത്തിൽ ഗോവിന്ദ് എൻറെ കസിൻ ബ്രദർ അല്ല. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. സത്യം പറഞ്ഞാൽ ഞാൻ അദ്ദേഹത്തിൻറെ വീട്ടുകാരെ കൊണ്ട് എന്നെ ദത്തെടുപ്പിച്ച പോലെയാണ്. എനിക്ക് സഹോദരങ്ങൾ ഇല്ല. അതുകൊണ്ടുതന്നെ എൻറെ ഒട്ടുമിക്ക ഫ്രണ്ട്സിനോടും ഞാൻ ഇടപഴകുന്നത് അത്തരത്തിലാണ്” – ഐശ്വര്യ ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

10 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

11 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

12 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

12 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

13 hours ago