മലയാളികളുടെ സ്വന്തം നടിയാണ് അഹാന കൃഷ്ണ . സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞ് നില്ക്കുന്ന താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്. 2014ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയതു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന നായികയായി എത്തുന്നത്.
മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ മകളും കൂടിയായ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ഇപ്പോഴിതാ മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ചാണ് കൃഷ്ണകുമാര്‍ എത്തിയിരിക്കുന്നത്. 1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ .. ആഹാന, അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. എന്ന് പറഞ്ഞ് കൊണ്ടാണ് കൃഷ്ണകുമാര്‍ പോസ്റ്റ് പങ്കുവെച്ചത്.
നമസ്കാരം.. എല്ലാവര്ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.
1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി… ആഹാന. അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി.. ‘അച്ഛന്’. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. ആഹാനക്കും, എനിക്ക് കിട്ടിയ ‘അച്ഛന്’ എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്.. ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി..
അതേസമയം അഭിനയത്തില്‍ കഴിവ് തെളിയിച്ച നടി ഇപ്പോള്‍ സംവിധായികയാകാന്‍ പോവുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ അഹാനക്ക് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്. സംവിധാനം- അഹാന കൃഷ്ണ, സംഗീതം- ഗോവിന്ദ് വാസന്ത, ചായഗ്രഹണം- നിമിഷ് രവി എന്നെയുതിയ പോസ്റ്ററാണ് താരം ഷെയര്‍ ചെയ്തത്. ഫസ്റ്റ്ലുക്ക് പോസ്റ്ററും മറ്റു വിവരങ്ങളും നാളെ വെളിപ്പെടുത്തുമെന്നും അഹാന പറഞ്ഞു.