Categories: featured

ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുത്; എസ്എംഎ രോഗം ബാധിച്ച അഫ്ര മരണത്തിന് കീഴടങ്ങി

മാട്ടൂലില്‍ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്രമോള്‍ മരണത്തിന് കീഴടങ്ങി. 15 വസായിരുന്നു അഫ്രക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് അഫ്രയെ കൊണ്ടുവന്നത്. അതുവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്ര.

- Advertisement -

കണ്ണൂര്‍ പഴങ്ങാടി മാട്ടൂല്‍ സ്വദേശിയായ റഫീഖിന്റെയും മറിയുമ്മയുടെയും മകളാണ് അഫ്ര . അഫ്രയുടെ സഹോദരന്‍ മുഹമ്മദിനും ഇതേ രോഗമായിരുന്നു. സഹോദരന്റെ ചികിത്സയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെ സഹായം ചോദിച്ചു അഫ്ര എത്തിയിരുന്നു. ഇത് ജനങ്ങളിലേക്ക് എത്തിയതോടെ , എല്ലാവരും ഒറ്റക്കെട്ടായി നിന്നു 18 കോടി രൂപ സമാഹരിച്ചിരുന്നു.

മുഹമ്മദിന്റെ ചികിത്സ ആസ്റ്റര്‍ മിംമ്സില്‍ നടന്നുകൊണ്ടിരിക്കയെയാണ് സഹോദരിയെ തേടി മരണം എത്തിയത്.


കഴിഞ്ഞ കുറെക്കാലമായി അപൂര്‍വ്വ രോഗം ബാധിച്ച അഫ്രമോള്‍ വീല്‍ചെയറിലാണ് കഴിഞ്ഞിരുന്നത്. സഹോദരന്‍ മുഹമ്മദിനും തനിക്കുബാധിച്ച അതേ രോഗം ബാധിച്ചതായിരുന്നു അവളുടെ കുഞ്ഞു സങ്കടങ്ങളിലൊന്ന്. വായനയെയും എഴുത്തിനെയും ചിത്രങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന അഫ്ര കേരളത്തിനെ സങ്കടത്തിലാഴ്ത്തിയാണ് വിടപറയുന്നത്.

 

 

Anusha

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

4 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

9 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

9 hours ago