മാട്ടൂലില്‍ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്രമോള്‍ മരണത്തിന് കീഴടങ്ങി. 15 വസായിരുന്നു അഫ്രക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് അഫ്രയെ കൊണ്ടുവന്നത്. അതുവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്ര.
കണ്ണൂര്‍ പഴങ്ങാടി മാട്ടൂല്‍ സ്വദേശിയായ റഫീഖിന്റെയും മറിയുമ്മയുടെയും മകളാണ് അഫ്ര . അഫ്രയുടെ സഹോദരന് മുഹമ്മദിനും ഇതേ രോഗമായിരുന്നു. സഹോദരന്റെ ചികിത്സയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെ സഹായം ചോദിച്ചു അഫ്ര എത്തിയിരുന്നു. ഇത് ജനങ്ങളിലേക്ക് എത്തിയതോടെ , എല്ലാവരും ഒറ്റക്കെട്ടായി നിന്നു 18 കോടി രൂപ സമാഹരിച്ചിരുന്നു.
മുഹമ്മദിന്റെ ചികിത്സ ആസ്റ്റര്‍ മിംമ്സില്‍ നടന്നുകൊണ്ടിരിക്കയെയാണ് സഹോദരിയെ തേടി മരണം എത്തിയത്.
കഴിഞ്ഞ കുറെക്കാലമായി അപൂര്‍വ്വ രോഗം ബാധിച്ച അഫ്രമോള്‍ വീല്‍ചെയറിലാണ് കഴിഞ്ഞിരുന്നത്. സഹോദരന് മുഹമ്മദിനും തനിക്കുബാധിച്ച അതേ രോഗം ബാധിച്ചതായിരുന്നു അവളുടെ കുഞ്ഞു സങ്കടങ്ങളിലൊന്ന്. വായനയെയും എഴുത്തിനെയും ചിത്രങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന അഫ്ര കേരളത്തിനെ സങ്കടത്തിലാഴ്ത്തിയാണ് വിടപറയുന്നത്.