ഈ കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന മഹാശോഭയാത്രയിൽ ഭിന്നശേഷിക്കാരൻ ആയ കുട്ടിയെ ഉണ്ണികണ്ണന്റെ വേഷം കെട്ടിച്ച വാർത്ത വളരെ വലിയ രീതിയിലായിരുന്നു ചർച്ച ചെയ്തത്. ഇതിനെ കൂടുതൽ പേരും അനുകൂലിച്ചു കൊണ്ടായിരുന്നു രംഗത്ത് വന്നത് .ഇതേ സാഹചര്യത്തിലാണ് ഫേസ്ബുക്കിൽ ഒരു വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.AFEEQ SALAFI എന്ന അക്കൗണ്ടിലാണ് വീഡിയോ വന്നിരിക്കുന്നത്. ശ്രീകൃഷ്ണ വേഷം കെട്ടിച്ചതിന് എതിരെയാണ് ഇദ്ദേഹം സംസാരിക്കുന്നത്. ഇദ്ദേഹത്തിൻറെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത് നിരവധി കമൻറുകൾ ആണ് ആ വീഡിയോ താഴെ വന്നിരിക്കുന്നത്.വീഡിയോയിൽ ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ഇതാണ്. മതേതരത്വം എന്നാൽ മതങ്ങൾ പരസ്പരം ലയിക്കുന്നതല്ല ഇന്ത്യ എല്ലാകാലത്തും വ്യത്യസ്തപ്പെടുത്തുന്നത് ഈ മതേതരത്വത്തിന്റെ പേരിലാണ് .
എന്നാൽ ഇന്നും പലർക്കും മതേതരത്വം എന്നാൽ എന്താണെന്ന് അറിയില്ല മതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും ഉള്ള സൗഹാർദ്ദം അല്ല മതേതരത്വം.ഇങ്ങനെയുളഅള കാര്യങ്ങൾ വലിയ അപകടമാണ് ഓരോ വിശ്വാസികളും അവരുടെ മതങ്ങൾ അനുസരിച്ച് കൊണ്ട് ആ വിശ്വാസത്തെ ചേർത്തുപിടിച്ചുകൊണ്ടു വേണം ജീവിക്കാൻ,ഹൈന്ദവ വിശ്വാസികളായ മാലയിട്ട അയ്യപ്പന്മാർ അവർ ഒരിക്കലും ഒരു മുസ്ലിം വീടുകളിൽ പോയിട്ട് ഭക്ഷണം കഴിക്കില്ല അതവരുടെ വിശ്വാസത്തിൻറെ ഭാഗമാണ്ഇസ്ലാമിനെ സംബന്ധിച്ച ഇസ്ലാം എപ്പോഴും കൂടെ നിൽക്കുന്നത് മനുഷ്യ സൗഹൃദത്തിനു വേണ്ടി മാത്രമാണ് അല്ലാതെ മത ലയനത്തിനു വേണ്ടിയല്ല എന്നാണ് വീഡിയോയിൽ പറയുന്നത്.
നിരവധി പേരാണ് ഈ വീഡിയോയ്ക്ക് എതിരെ സംസാരിച്ചു കൊണ്ട് വരുന്നത്,അതിൽ ചില കമന്റ് ഇങ്ങനെയാണ്,ഇത് പോലുള്ള ഉസ്താദ് മാരുടെയും പണ്ഡിതന്മാരുടെയും തലയ്ക്കിട്ട് കിട്ടിയ അടിയാണ് ഈ കുട്ടിയുടെയും ഉമ്മയുടെയും പ്രവർത്തി… തങ്ങളുടേത് മാത്രമാണ് ശരി എന്നും മറ്റ് എല്ലാ മതങ്ങളും വിഗ്രഹരാധകരും ബഹുദൈവ ആരാധകരും ആണെന്ന് നാഴികയ്ക്ക് നാൽപത് വട്ടം പറഞ്ഞിട്ടും ഇന്നത്തെ തലമുറയുടെ മുന്നിൽ അത് വിലപ്പോവുന്നില്ല എന്ന് അറിയുമ്പോൾ ഉള്ള ഉസ്താദ് മാരുടെയും പണ്ഡിതന്മാരുടെയും ഭീതിയും ഭയവും പിന്നെ നിലനിൽപ്പിന്റ ഭാഗവും ആണ് ഇങ്ങനെ തുടരെ തുടരെ വീഡിയോ ഇടുവാൻ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം എന്നാണ് എന്ന് ആർക്കാണ് അറിയാത്തത്..ഇതാണ് ഒരു കമന്റ് ഇങ്ങനെ നിരവധി പേരാണ് വീഡിയോയ്ക്ക് എതിരെ ശബ്ദിക്കുന്നത്.