തൻറെ തനത് അഭിനയ ശൈലിയിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ച നടിയാണ് ഉർവശി. മലയാള സിനിമയിലൂടെയാണ് ആണ് ഈ അഭിനേത്രിയെ സിനിമയ്ക്ക് ലഭിക്കുന്നത്. തൻറെ ഭാവങ്ങൾ കൊണ്ടും അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ ഏറെ വിസ്മയിക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ. വളരെ ചെറിയ പ്രായം മുതൽ താരം ഈ രംഗത്ത് സജീവമാണ്. ഏതൊരു വേഷവും ഉർവശിയുടെ കയ്യിൽ ഭദ്രം.
ഉർവശി കഥയെഴുതി നിർമ്മിച്ച ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. താരം തന്നെയായിരുന്നു ഈ ചിത്രത്തിൽ നായിക. മനോജ് കെ ജയൻ, ജഗതി, കൽപ്പന തുടങ്ങിയ താരങ്ങളൊക്കെ ചിത്രത്തിൽ വേഷമിട്ടിരുന്നു. ഒരു ഹാസ്യ ചിത്രമായിരുന്നു ഇത്. ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചാണ് ഉർവശി പറയുന്നത്.
ചിത്രം മികച്ച വിജയം നേടിയെങ്കിലും തനിക്ക് ലഭിക്കേണ്ടിയിരുന്ന പണം ലഭിച്ചില്ല. നിർമാതാവ് ആകാൻ തന്നെ കൊള്ളില്ല എന്ന് തനിക്ക് തന്നെ ബോധ്യപ്പെട്ടു. ഒരുപാട് ഉത്തരവാദിത്വമുള്ള ജോലിയാണ് സിനിമ നിർമ്മാണം. പണം ഉണ്ടായി എന്നതു കൊണ്ട് മാത്രം നിർമാതാവാകാൻ കഴിയില്ല. അതിന് മറ്റൊരു കഴിവ് ആവശ്യമാണ്.
തനിക്ക് ലഭിക്കേണ്ടിയിരുന്ന പണം ലഭിച്ചില്ല. ചിത്രം തിയേറ്ററിൽ വിജയം നേടിയിരുന്നു. അത് ചോദിച്ചു പിന്നാലെ നടക്കാൻ തനിക്ക് പറ്റില്ലായിരുന്നു. പുറത്തുള്ളവരെ മാത്രം വിശ്വസിച്ച് പണം ചിലവാക്കാൻ കഴിയില്ല. അതിനു നമുക്ക് നല്ലൊരു ടീം ഉണ്ടാവണം. ഉർവശി പറയുന്നു.