നടി സ്വാസികയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയലിലലും സജീവമാണ് നടി. ബിഗ് സ്ക്രീനില്‍ അവസരം ലഭിച്ചപ്പോഴും മിനിസ്ക്രീനിലെ അവസരം വിടാന്‍ സ്വാസിക തെയ്യാറായിരുന്നില്ല. മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ഈ നടിക്ക് ലഭിച്ചിട്ടുണ്ട്.
സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് ഈ നടിക്ക്. ഇതിലൂടെ തന്റെ വിശേഷം പങ്കുവെച്ച് സ്വാസിക എത്താറുണ്ട്. ഈ അടുത്ത് സ്വന്തമായി വാങ്ങിയ ഫ്ളാറ്റിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോയും താരം ഷേയര് ചെയ്തിരുന്നു. നടിയുടെ കുടുംബക്കാര് എല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാവരെയും താരം പരിചയപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ സ്വാസിക പങ്കുവെച്ച വീഡിയോയ്ക്ക് എല്ലാം മികച്ച പിന്തുണയാണ് ഇതുവരെ ലഭിച്ചത്.
ഇപ്പോള്‍ നടി പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ വിമര്‍ശനം ആണ് കൂടുതലും വരുന്നത്. എന്റെ കല്യാണ വിശേഷം എന്ന് പറഞ്ഞ് സ്വാസിക ഒരു വീഡിയോ ഇട്ടത്. ഇത് ക്ലിക്കാകുകയും ചെയ്തു. യൂട്യൂബ് ചാനലില്‍ സബ്സ്ക്രൈബേഴ്സിനെ കൂട്ടിയാല്‍ മാത്രമേ നല്ലൊരു വരുമാനം കിട്ടുള്ളു.
ഇതിന് പറ്റിയ വീഡിയോ ഇട്ടാലെ ആളുകള്‍ വീഡിയോ ശ്രദ്ധിക്കുള്ളു. അതിന് വേണ്ടിയാണ് താരവും ഇത്തരം വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ചിലര്‍ കമന്റ് ഇട്ടു.
എന്റെ സിനിമയെ കുറിച്ചോ സീരിയലിനെ കുറിച്ചോ, എനിക്ക് സംസ്ഥാന പുരസ്കാരം കിട്ടിയപ്പോള്‍ അതിനെ കുറിച്ചോ ഒന്നും ആളുകള്‍ക്ക് അറിയേണ്ട. അറിയേണ്ടത്, എന്റെ കല്യാണക്കാര്യം മാത്രമാണ്. എങ്കില്‍ പിന്നെ അത് തന്നെ സംസാരിക്കാം എന്ന് ഞാന്‍ കരുതി എന്നാണ് സ്വാസിക വീഡിയോയില്‍ പറഞ്ഞത്.