Social Media

കേരളസാരി ഉടുത്ത് സദ്യ കഴിക്കുന്ന സണ്ണി ലിയോണ്‍ ചിത്രം വൈറലാവുന്നു, ഒപ്പം കുടുംബവും, ഇവര്‍ക്കിത് പുത്തനനുഭവം

കേരളസാരി ഉടുത്ത് സദ്യ കഴിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രം വൈറലാവുന്നു. സണ്ണി ലിയോണിനൊപ്പം ഭര്‍ത്താവും മക്കളും കേരീളയ വസ്ത്രമാണ് അണിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത് ആദ്യമായാണ്
സണ്ണിയെ കേരളസാരിയില്‍ ആരാധകര്‍ കാണുന്നത്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും മക്കലായ നിഷ, ആഷര്‍, നോഹ് എന്നിവര്‍ക്കൊപ്പമാണ് നടി എത്തിയത്.

- Advertisement -

സില്‍ക്ക് പിങ്ക് ബ്ലൌസും കേരളസാരിയും അണിഞ്ഞാണ് സണ്ണി ചിത്രങ്ങളിലുള്ളത്. ഭാര്‍ത്താവ് ഡാനിയേലും രണ്ട് ആണ്‍മക്കളും ജുബ്ബയും മുണ്ടുമാണ്. മകള്‍ പട്ടുപാവാടയും ബ്ലൌസുമാണ് അണിഞ്ഞിരിക്കുന്നത്. സണ്ണിയും നിഷയും തലയില്‍ മുല്ലപ്പൂ ചൂടി അതിസുന്ദരിയായിട്ട് തന്നെയാണ് കേരളീയ ഭക്ഷണം കഴിക്കാന്‍ എത്തിയത്.

ഇവര്‍ വാഴ ഇലയില്‍ സദ്യ കഴിക്കുന്ന ചിത്രങ്ങളാണ് വൈറലാവുന്നത്. നടിയും കുടുംബവും ആദ്യമായാണ് ഇലയില്‍ സദ്യ കഴിക്കുന്നത് എന്നത് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. കുട്ടികളെല്ലാം അത്ഭതത്തോടെയാണ് ഇലയില്‍ നോക്കുന്നത്. സാധാരണ കഴിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സ്പൂണ്‍ ഇല്ലാതെ കഴിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല, അതിനാല്‍ സ്പൂണ്‍ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മക്കള്‍ കൈകൊണ്ടും കഴിക്കുന്നുണ്ട്.

റിസോര്‍ട്ടില്‍ പ്രത്യേകം സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച ബുഫെ ടേബിളില്‍ ഇരുന്നാണ് അഞ്ച് പേരും സദ്യ ആസ്വദിച്ചത്. ഇതുവരെ ലഭിക്കാത്ത പുത്തനനുഭവമായിരുന്നു ഇവര്‍ക്കിത്. റിസോര്‍ട്ടിലെ ഹരിതാഭമാര്‍ന്ന പശ്ചാത്തലവും ചിത്രങ്ങളില്‍ കാണാം.

ജനുവരിയിലാണ് സണ്ണി ലിയോണും കുടുംബവും കേരളത്തില്‍ എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുറച്ച് ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. പിന്നീട് കൊവിഡ് മാനദണ്ഡം പാലിച്ചാണ് പുറത്തേക്ക് ഇറങ്ങിയത്. ഒരു മാസത്തോളം നടിയും കുടുംബവും കേരളത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തിരുവനന്തപുരത്തുള്ള പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

അവധി ആഘോഷിക്കാന്‍ എത്തിയ താരങ്ങള്‍ കേരളീയ ഭക്ഷണവും വസ്ത്രമെല്ലാം അനുകരിക്കുന്നുണ്ട്. ഇത്തവണ കേരളീയ ഭംഗി കണ്ട് മടങ്ങാതെ ഇവിടുത്തെ പ്രത്യേക ഭക്ഷണം എല്ലാം രുചിക്കാന്‍ തന്നെയാണ് താരം കുടുംബത്തോടൊപ്പം എത്തിയത്. മുന്‍പ് കേരളത്തിന്റെ ഭംഗി ആസ്വദിക്കുന്ന നടിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 

Anusha

Recent Posts

സാക്ഷര കേരളത്തിലും ഇതുപോലെയുള്ള ആളുകൾ ഉണ്ടോ? സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ ഗുരുവായൂർ സെറ്റിനു മുന്നിൽ തൊഴുന്ന സ്ത്രീയുടെ വീഡിയോ വൈറൽ

മലയാളം സിനിമയ്ക്ക് ഇത് സുവർണ്ണ വർഷമാണ് എന്നു പറയുന്നത് വെറുതെയല്ല. നിരവധി ബ്ലോക്ക് ബസ്റ്റർ സിനിമകളാണ് ഇതിനോടകം മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞത്.…

2 mins ago

സീരിയൽ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു, കാരണമായി പോലീസ് പറയുന്നത് ഇങ്ങനെ

ടെലിവിഷൻ മേഖലയിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനാണ് ചന്ദ്രകാന്ത്. ഇപ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുകയാണ് എന്ന് വാർത്തകളാണ് പുറത്തുവരുന്നത്. വെള്ളിയാഴ്ച…

31 mins ago

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

5 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

7 hours ago