കുഞ്ചാക്കോ ബോബനും സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു സ്വപ്നം കൊണ്ട് തുലാഭാരം. സിനിമയില്‍ ചേട്ടനും അനിയനും ആയിട്ടായിരുന്നു താരങ്ങള്‍ എത്തിയത്. ഇതില്‍ സുരേഷ് ഗോപിയുടെ നായികയായി എത്തിയിരുന്നത് ശ്രുതിക ആയിരുന്നു. എന്നാല്‍ പിന്നീട് വലിയ അവസരങ്ങള്‍ ശ്രുതികക്ക് എത്തിയിരുന്നില്ല. അതേസമയം ചെറുപ്പത്തില്‍ തന്നെ നായിക ആവാനുള്ള അവസരം ലഭിച്ചു എങ്കിലും പഠനത്തില്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടി അത് നിരസിക്കുകയായിരുന്നു താരം.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതിക. ബിസിനസുകാരനായ അര്‍ജുനെയാണ് നടി വിവാഹം ചെയ്തത്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത് , പിന്നീട് ഇവര്‍ പ്രണയത്തില്‍ ആവുകയായിരുന്നു. അന്നൊക്കെ റൊമാന്റിക് മെസ്സേജുകള്‍ ആയിരുന്നു അയച്ചിരുന്നത് അദ്ദേഹം. അങ്ങനെയാണ് അവനോട് ഇഷ്ടം തോന്നിയത് എന്ന് താരം പറഞ്ഞു.
എന്നാല്‍ വിവാഹശേഷം അവന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എനിക്ക് അയച്ചത് പോലുള്ള മെസ്സേജുകള്‍ അവന് വേറെയും പെണ്‍കുട്ടികള്‍ക്ക് അയച്ചിരുന്നു. 500 ല്‍ അധികം പേര്‍ക്ക് അങ്ങനെയുള്ള മെസ്സേജുകള്‍ അയച്ചിട്ടുണ്ട്. അതില്‍ 493 വരെയും അവന് പരിചയമില്ല. ഫേസ്ബുക്ക് വഴി നിങ്ങള്‍ ആരെ പ്രണയിക്കരുത് എന്നും അത് അബദ്ധമായി പോയേക്കുമെന്നും നടി പറഞ്ഞു.
പ്രമുഖ തമിഴ്നാടനായ തേങ്കേയ് ശ്രീനിവാസന്റെ കൊച്ചുമകളാണ് ശ്രുതിക. തുടക്കത്തില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും സിനിമയില്‍ തുടരാന്‍ ഈ നടിക്ക് സാധിച്ചില്ല. ഇതോടെയാണ് താരം പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തത് .