ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശീലു എബ്രഹാം. വളരെ വൈകിയാണ് ശീലു മലയാള സിനിമയിലേക്ക് എത്തിയത്. എന്നാല്‍ തന്റെ അഭിനയ മോഹത്തെ കുറിച്ച് നടി പറഞ്ഞിരുന്നു. രണ്ട് മക്കളാണ് ഷീലുവിന്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഭര്‍ത്താവാണെന്ന് നടി പറഞ്ഞിരുന്നു. ഇതിനോടകം നിരവധി ശ്രദ്ധിക്കപ്പെടുന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ഈ നടിക്ക് ലഭിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ശീലു ഇപ്പോഴിതാ തന്റെ വീടിന്റെ ചില ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഫോട്ടോസ് കണ്ടതോടെ ആരാധകരുടെ കിളി പോയി എന്ന് തന്നെ പറയാം. ഇത് വീടാണോ അതോ മാളാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒരു കൊട്ടാരം തന്നെയാണ് ശിലുവിന്റെത്. വീടിന്റെ ഉള്ളില്‍ ലിഫ്റ്റ് ,തിയേറ്റര്‍, സ്വിമ്മിംഗ് പൂള് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഉണ്ട്.
View this post on Instagram
ആരെയും കൊതിപ്പിക്കുന്ന ഒരു വീടാണ് ഷീലുവിന്റെത്. എന്തായാലും നടിയുടെ വീട് ആരാധകര്‍ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഒരു അഭിനേത്രി എന്നതുപോലെ ഒരു നര്‍ത്തകി കൂടിയാണ് ഈ നടി. നഴ്സിങ് മേഖലയില്‍ നിന്നാണ് ഈ താരം അഭിനയലോകത്തേക്ക് എത്തുന്നത്. ഇതിനോടകം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം.
നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യുവിനെയാണ് ഷീലു വിവാഹം കഴിച്ചത്. 2013ല്‍ പുറത്തിറങ്ങിയ വീപ്പിങ്ങ് ബോയ് ആണ് നടി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.