അഭിനേത്രിയായും അവതാരികയായും തിളങ്ങിയിട്ടുള്ള താരമാണ് ശില്പ ബാല. ആദ്യകാലത്ത് ശില്പ അവതരിപ്പിച്ച കഥാപാത്രം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കെമിസ്ട്രി എന്ന ഹിറ്റ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ശില്പയായിരുന്നു. ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. ശില്പ ഇന്ന് സിനിമയില്‍ അത്ര സജീവം ഒന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്.
View this post on Instagram
തന്റെ മകള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പം ഉള്ള വീഡിയോയും ചിത്രവും താരം പങ്കുവെക്കാറുണ്ട്. ബാലതാരമായി സിനിമയിലെത്തിയ വിഷ്ണുവിനെയാണ് ശില്പ വിവാഹം കഴിച്ചത്. ആളിപ്പോള്‍ ഡോക്ടറാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ അഭിനയത്തെ കുറിച്ച് വേദിയില്‍ വെച്ച് പറയുകയാണ് താരം.
ഡാന്‍സ് കേരള ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ വെച്ച് അതിഥിയായി ലാല്‍ ജോസ് എത്തിയപ്പോള്‍ ആണ് ഇതേ കുറിച്ച് പറഞ്ഞത്. ഷോയുടെ അവതാരകയാണ് ശില്പയാണ്. ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ ബാലതാരത്തിന്റെ ഭാര്യയാണ് ശില്പ എന്ന് പറഞ്ഞപ്പോള്‍ ‘വിഷ്ണുവിനെയാണോ കല്യാണം കഴിച്ചത്’ എന്ന് ലാല്‍ ജോസ് ചോദിച്ചു.
മറവത്തൂര്‍ കനവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയെ കല്ലെടുത്ത് എറിയുന്ന പയ്യനായിട്ടാണ് വിഷ്ണു എത്തിയത്. ‘വിഷ്ണുവിനെയാണ് നീ കല്യാണം കഴിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ അഭിനയിച്ച പയ്യനാണ്. അവന് എനിക്ക് സെപഷ്യലാണ്. വിഷ്ണു മെഡിസിന് ചേര്‍ന്നത് എല്ലാം എന്നെ അറിയിച്ചിരുന്നു. അവന് നന്നായി ഡാന്‍സ് ചെയ്യും, ഇപ്പോഴും ഉണ്ടോ ഡാന്‍സ് ഒക്കെ’ എന്നായിരുന്നു ലാല്‍ ജോസിന്റെ പ്രതികരണം.
എപ്പിസോഡിന്റെ ഈ ഭാഗം ശില്പ ബാല തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇത് നിനക്കുള്ള സര്‍പ്രൈസ് ആണ് വിഷ്ണു എന്ന് പറഞ്ഞുകൊണ്ടാണ് ശില്പ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ‘ബൈ ദ ബൈ വിഷ്ണുവിന്റെ അടുത്ത് ഡാന്‍സ് ചെയ്യാന്‍ പോയി കല്യാണം കഴിച്ചതല്ല’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്കൊപ്പം ശില്പ വച്ചിട്ടുണ്ട്.