ഏറെ ആരാധകരുള്ള ഒരു താരമാണ് ശില്പ ബാല. അഭിനയത്തിലും അവതരണത്തിലും എല്ലാം കഴിവ് തെളിയിച്ച ശില്പ ഇന്ന് സിനിമയില്‍ അത്ര സജീവം ഒന്നുമല്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശില്പ യൂട്യൂബ് ചാനല്‍ വഴി പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷനേരംകൊണ്ട് വൈറല്‍ ആവാര് ഉണ്ട്.
തന്റെ മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശില്പ എത്താറുണ്ട്. മകളുടെ വീഡിയോസ് എല്ലാം നടി ആരാധകരെ കാണിക്കാറുണ്ട്. ഇപ്പോള്‍ താന്‍ അഭിനയിച്ച കെമിസ്ട്രി എന്ന ചിത്രം മകള്‍ക്ക് ഒപ്പം ഇരുന്ന് കണ്ടതിനെ കുറിച്ചാണ് ശില്പ പറയുന്നത്.
അമ്മയുടെ പ്രേതപടമാണ് കാണുന്നതെങ്കിലും ഒരു കാര്‍ട്ടൂണ്‍ കാണുന്ന പോലെ ആ പ്രേതത്തിന്റെ മടിയില്‍ ഇരുന്ന് കണ്ടു. ഞാന്‍ അഭിനയിച്ച കെമിസ്ട്രി എന്ന സിനിമ കണ്ടപ്പോള്‍ തക്കിട്ടു എന്ത് പറഞ്ഞു എന്ന് ചോദിച്ചവര്‍ക്ക് ഈ വീഡിയോ സമര്‍പ്പിക്കുന്നു. ഈ ബാസ്ക്കറ്റിന്റെ മേലെ ഞാന്‍ ഇനി പോയാല്‍ ഖുദാഹുവ ആണെന്ന് ഇവളോട് എങ്ങനെ പറയുമെന്നുമായിരുന്നു ശില്പ ചോദിച്ചത്. നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
ആ മാജിക്ക് ഒന്നൂടെ കാണിക്കാമോ, ബാസ്ക്കറ്റ് ബോളിന്റെ മേലെ ഒന്നൂടെ ഇരിക്കാമോയെന്നായിരുന്നു തക്കിട്ടു സിനിമയ്ക്ക് ശേഷം അമ്മയോട് ചോദിച്ചത്. അതെന്താ പറ്റാത്തെ, സിനിമയില്‍ മാത്രമേ അതിന് പറ്റൂയെന്നും മകള്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.