സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടി ഷീലു എബ്രഹാമിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ്. ഷീലുവിന്റെ ഭർത്താവാണ് പ്രശസ്ത നിർമ്മാതാവ് എബ്രഹാം മാത്യു. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. മലയാള സിനിമയിൽ നിന്നും പലരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
ഷീലുവിന്റെ വീട്ടിൽ വച്ചായിരുന്നു ജന്മദിനം ആഘോഷമാക്കിയത്. ഒരുമാതായവായ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആൻറണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കൊച്ചിയിലുള്ള വീട്ടിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. താരത്തിന് ഒരു സർപ്രൈസ് സമ്മാനവും ആയിട്ടാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എത്തിയത്.
നിരവധി ആളുകളാണ് താരത്തിന് ആശംസകളു മായി രംഗത്തെത്തിയത്. ഇവർക്ക് ഏവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും ഷീലു പങ്കുവെച്ചു. ഏറെ പ്രിയപ്പെട്ടവരോടൊപ്പം പിറന്നാളാഘോഷിക്കാൻ പറ്റുന്നത് സന്തോഷകരമായ കാര്യമാണ് എന്ന് താരം പറയുന്നു. വളരെ പ്രത്യേകതയുള്ളതാണ് അത്. ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും സമ്മാനിച്ച ചട്ടയും മുണ്ടും ധരിക്കുന്നതും കേക്ക് കട്ടിങ്ങും ഒക്കെ ഈ ദിവസത്തെ പ്രത്യേകതകൾ ആയിരുന്നു.
മധുരമൂറും ആശംസകളും ആയി എത്തിയ എല്ലാവർക്കും നന്ദിയുണ്ട് എന്ന് താരം പറയുന്നു. പല ചിത്രങ്ങളിലും താരം ഇതിനകം അഭിനയിച്ചിട്ടുണ്ട്. അഭാം മൂവീസ് ഉടമയാണ് താരത്തിന്റെ ഭർത്താവ് എബ്രഹാം മാത്യു.