Film News

എനിക്ക് സുമിത്രയുടെ അടുത്ത് പോണം, അല്ലെങ്കില്‍ വേണ്ട എനിക്ക് വേദികയുടെ കൂടെ പോയാല്‍ മതി; രസകരമായ ട്രോള്‍ പങ്കുവെച്ച് നടി

2020 ല്‍ ആരംഭിച്ച പരമ്പരയാണ് കുടുംബവിളക്ക്. മലയാളം കൂടാതെ നിരവധി ഭാഷകളില്‍ ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. നടി മീരാ വാസുദേവ് ആണ് ഇതില്‍ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ശക്തമായ സ്ത്രീ കഥാപാത്രമാണ് സുമിത്ര. നടിയെ കൂടാതെ നിരവധി സിനിമ സീരിയല്‍ താരങ്ങളും കുടുംബവിളക്കില്‍ ഉണ്ട്.

- Advertisement -

ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്നത് നടി ശരണ്യയാണ്. ചെയ്യുന്നത് നെഗറ്റീവ് കഥാപാത്രമാണെങ്കിലും ശരണ്യയ്ക്ക് ആരാധകരേറെയാണ് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ കുടുംബവിളക്കിന്റെ വിശേഷം പങ്കുവെച്ച് എത്താറുണ്ട്.


ഇപ്പോള്‍ നടി പങ്കുവെച്ച ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറി ആണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ പരമ്പരയുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഒരു ട്രോള്‍ ആണ് നടി ഷെയര്‍ ചെയ്തത്. കുടുംബവിളക്കിലെ സിദ്ധാര്‍ത്ഥ എന്ന കഥാപാത്രത്തിന്റെ ചാഞ്ചാട്ടമാണ് ട്രോളില്‍ ഉള്ളത്. സുമിത്രയുടെ അടുത്ത് നില്‍ക്കുമ്പോള്‍ വേദികയ്‌ക്കൊപ്പം പോകണമെന്നും , എന്നാല്‍ വേദികയുടെ അടുത്തെത്തിയാല്‍ സുമിത്രക്കൊപ്പം പോകണം എന്ന് സൂചിപ്പിക്കുന്നതാണ് ട്രോള്‍. ഇതിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.


അതേസമയം സുമിത്രയുടെ ഭര്‍ത്താവായിരുന്ന സിദ്ധാര്‍ത്ഥ് തന്റെ ഓഫീസിലെ വേദികയുമായി പ്രണയത്തിലാവുകയായിരുന്നു, ഇതോടെ സുമിത്രയില്‍ ഒരുപാട് നെഗറ്റീവ് സിദ്ധു കണ്ടുപിടിക്കാന്‍ തുടങ്ങി. അങ്ങനെ സുമിത്രയില്‍ നിന്ന് വിവാഹ മോചനം നേടിയ ശേഷം സിദ്ധു വേദികയെ വിവാഹം കഴിച്ചു. തുടക്കത്തില്‍ നല്ലതുപോലെ ഇവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിഞ്ഞെങ്കിലും പിന്നീട് അങ്ങനെയായിരുന്നില്ല . ഇപ്പോള്‍ വേദിക തനിക്ക് ചേര്‍ന്ന ഒരു പെണ്ണ് ആയിരുന്നില്ലെന്ന് സിന്ധുവന് പൂര്‍ണമായി മനസ്സിലായി. വീണ്ടും ആദ്യഭാര്യയായ സുമിത്രയോട് അടുപ്പം കാണിക്കാന്‍ സിദ്ധു ശ്രമിക്കുന്നുണ്ടെങ്കിലും, അകന്നു മാറി കൊണ്ടിരിക്കുകയാണ് സുമിത്ര.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago