Social Media

തലമുറമാറ്റം എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട, വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം; കെകെ ശൈലജയെ ആരോഗ്യമന്ത്രിയായി ഉള്‍പ്പെടുത്താത്തതില്‍ പ്രതികരിച്ച് നടി രേവതി സമ്പത്ത്

രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെ.കെ ശൈലജയെ ആരോഗ്യമന്ത്രിയായി ഉള്‍പ്പെടുത്താത്തതില്‍ സോഷ്യല്‍ മീഡിയ വഴി പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം നിരവധിപേരാണ് തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. ജനങ്ങളുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനോടകം സിനിമാ താരങ്ങളും വിഷയത്തില്‍ ശക്തമായി പ്രതികരിച്ചു. ഇപ്പോള്‍ നടി രേവതി സമ്പത്ത് ആണ് ഇതില്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്.

- Advertisement -

‘തലമുറമാറ്റം’ എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട. വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്തമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല,ഭരണപക്ഷം കൂടെ ആണ്..രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെ… ‘പെണ്ണിനെന്താ കുഴപ്പം’എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തം. രേവതി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

അതേസമയം ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് ഗായിക സിത്താര കൃഷ്ണകുമാറും രംഗത്ത് വന്നിരുന്നു. ശൈലജ ടീച്ചറെ ആരോഗ്യമന്ത്രിയായി നിര്‍ത്താത്തതില്‍ നിരാശയുണ്ടെന്നത് സിത്താരയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശ, പുതിയ മന്ത്രിസഭക്ക് ആശംസകളും സിത്താര നേര്‍ന്നിരുന്നു.

അതേസമയം പുതിയ മന്ത്രിസഭ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എംവി ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി. രാജീവ്, വി. ശിവന്‍കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, സജി ചെറിയാന്‍, വി. അബ്ദുറഹ്‌മാന്‍, മുഹമ്മദ് റിയാസ് എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

 

 

Anusha

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

2 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

3 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

4 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

5 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

7 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

8 hours ago