Film News

നയന്‍താരക്കും സാമന്തക്കും പിന്നാലെ ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തി നടി പൂജ ഹെഗ്ഡേ, ജന ഗണ മനയില്‍ താരം വാങ്ങുന്നത് എത്രയെന്ന് അറിയുമോ

സെലിബ്രിറ്റികളുടെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. ഓരോ താരങ്ങളും ഓരോ പ്രതിഫലമാണ് കൈപ്പറ്റുന്നത്. ഇതിനിടെ കീര്‍ത്തി സുരേഷും , സാമന്തയും ഒറ്റയടിക്ക് തങ്ങളുടെ പ്രതിഫലം ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. അഞ്ചു കോടി മുതല്‍ 7 കോടി വരെയാണ് നയന്‍താര വാങ്ങുന്നത്. നടി സാമന്തയും നയന്‍താരയ്‌ക്കൊപ്പം തന്നെ ഉണ്ട്. ഇപ്പോഴിതാ ഇരുവര്‍ക്കും ഇടയിലേക്ക് മൂന്നാമതൊരാള്‍ കൂടി എത്തിയിരിക്കുകയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍.

- Advertisement -

നടി പൂജ ഹെഗ്ഡേ ഒറ്റയടിക്ക് തന്റെ പ്രതിഫലം ഉയര്‍ത്തിയിരിക്കുകയാണ്. നടിയുടെ പുതിയ ചിത്രമായ ജന ഗണ മന യില്‍ 5 കോടിയാണ് പൂജ വാങ്ങുന്നത് എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് ദേവരകൊണ്ട നായകനാവുന്ന ജന ഗണ മനയില്‍ നിരവധി ആക്ഷന്‍ സീക്വന്‍സുകള്‍ പൂജ ചെയ്യുന്നുണ്ട്. സൈനിക പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിനായി തായ്ലന്റില്‍ പോയി താരം പരിശീലനം നേടിയിരുന്നു. ഇന്ത്യയിലും പുറത്തുമായി നിരവധി ലൊക്കേഷനുകളിലാണ് ജന ഗണ മനയുടെ ഷൂട്ടിങ്ങ്.

പ്രഭാസ്, അല്ലു അര്‍ജുന്‍, ഹൃത്വിക് റോഷന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, രാം ചരണ്‍, വിജയ് എന്നിവരുള്‍പ്പെടെയുള്ള താരങ്ങളുടെ നായികയായിട്ടുണ്ട് പൂജ. വിജയ് നായകനായ ബീസ്റ്റ്, രാം ചരണ്‍ ചിരഞ്ജീവി എന്നിവര്‍ നായകന്മാരായെത്തിയ ആചാര്യ എന്നിവയാണ് ഒടുവില്‍ റിലീസ് ചെയ്ത പൂജയുടെ ചിത്രങ്ങള്‍.

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago