Film News

തകര്‍ന്നു പോയ നിമിഷം, എങ്കിലും കുഞ്ഞിനു വേണ്ടി പിടിച്ചു നിന്നു; ജീവിത കഥ പറഞ്ഞ് നടി നേഹ

അപ്രതീക്ഷിതമായിട്ടായിരുന്നു നടി നേഹ അയ്യറിന്റെ ജീവിതത്തിലേക്ക് ആ ദുഖ വാര്‍ത്ത എത്തുന്നത്. ഭര്‍ത്താവിന്റെ മരണ വാര്‍ത്ത നടിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ ഒന്നിച്ചത്. എന്നാല്‍ തന്റെ മകനെ കാണാന്‍ കഴിയാതെയാണ് അവിനാശ് മരണത്തിന് കീഴടങ്ങിയത്. പിന്നീട് മകനെ ഓര്‍ത്താണ് നേഹ ജീവിച്ചു തുടങ്ങിയത്.

- Advertisement -

ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ നേഹയുടെ ജീവിതം വീഡിയോയായി പുറത്തുവന്നിരിക്കുകയാണ്. അവിനാശും താനും കോളജില്‍ ഉറ്റസുഹൃത്തുക്കളായിരുന്നു. പ്രണയം എട്ടുവര്‍ഷം നീണ്ടു. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് തങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരുന്നെന്ന് അറിഞ്ഞത്. എന്നാല്‍ ആ സന്തോഷം നീണ്ടില്ല. ആ വാര്‍ത്തയറിഞ്ഞ് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അവിനാശ് ഹൃദയാഘാതം സംഭവിച്ച് തന്നെ വിട്ടു പോയി.

തകര്‍ന്നു പോയ നിമിഷം. എങ്കിലും കുഞ്ഞിനു വേണ്ടി പിടിച്ചു നിന്നു. അവിനാശിന്റെ മാതാപിതാക്കള്‍ കൂടെനിന്നു കരുത്തു നല്‍കി. ഒന്‍പതു മാസങ്ങള്‍ക്കു ശേഷം അവിനാശിന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെ കുഞ്ഞ് പിറന്നു. അന്‍ഷ് ചിലപ്പോള്‍ അവന്റെ അച്ഛന്റെ ചിത്രം നോക്കി നില്‍ക്കും.

അതു കാണുമ്പോള്‍ തന്റെ കണ്ണു നിറയും. അവന്റെ വളര്‍ച്ച കാണാന്‍ അവിനാശ് ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കും. അന്‍ഷ് അവന്റെ അച്ഛനെപ്പോലെയാണ്. പപ്പയെപ്പോലെ തന്നെ താന്‍ അവനെ വളര്‍ത്തും വീഡിയോയില്‍ നേഹ പറയുന്നു.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

5 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

5 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

6 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

6 hours ago