Social Media

ക്യൂട്ട് ചിത്രം പങ്കുവെച്ച് നസ്രിയ; ആശംസ അറിയിച്ച് ആരാധകര്‍

മലയാളികളുടെ ക്യൂട്ട് കപിള്‍സാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ചിത്രമെല്ലാം വൈറലാവാര്‍. ഇപ്പോള്‍ താരം പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. ഫോട്ടോയില്‍ താരം സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്.

- Advertisement -

ബാലതാരമായി ചിത്രത്തില്‍ എത്തിയ നസ്രിയ പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായും എത്തിയിരുന്നു. അതേസമയം മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഫഹദ് ഫാസില്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും നസ്രിയ വിട്ട് നിന്നപ്പോഴും ഫഹദ് ഗംഭീരമായ പ്രകടനങ്ങളോടെ സിനിമയില്‍ സജീവമാവുകയായിരുന്നു. ഇന്ന് ഈ രണ്ട് താരജോഡികളും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നെല്ലാം നസ്രിയയും അഭിനയമേഘലയില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.

കഴിഞ്ഞ ദിവസവും ഫഹദിനൊപ്പമുള്ള ചിത്രം നസ്രിയ സോഷ്യല്‍ മീഡിയ വഴി ഷേയര്‍ ചെയ്തിരുന്നു. കണ്ണുകളില്‍ കുസൃതി നിറച്ച് നസ്രിയയെ നോക്കിയിരിക്കുന്ന ഫഹദിനെയാണ് അന്ന് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. കുറച്ച് ദിവസം മുമ്പ് ഡാന്‍സ് വീഡിയോയുമായും നസ്രിയ എത്തിയിരുന്നു . ഹിന്ദിപാട്ടിന് ചുവട് വെച്ചായിരുന്നു നടി എത്തിയത്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഫഹദുമൊത്തുള്ള വിവാഹ ശേഷം 4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. എന്നാല്‍ പിന്നീട് നടി ചിത്രങ്ങളില്‍ അത്ര സജീവമായിരുന്നില്ല, വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷമാണ് ട്രാന്‍സില്‍ അഭിനയിച്ചത്.

Anusha

Recent Posts

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

3 mins ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

22 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

42 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

1 hour ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago