Film News

ഭര്‍ത്താവ് ഞാനഭിനയിച്ച ഒരൊറ്റ സിനിമയും കണ്ടിട്ടില്ല; നവ്യ നായര്‍

ധന്യ നായര്‍ എന്ന നവ്യ നായര്‍ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് വരുന്നത്. ഈ ചിത്രത്തിന് ശേഷം കൈ നിറയെ സിനിമകളായിരുന്നു താരത്തിന്. അന്നത്തെ ഒട്ടുമിക്ക സൂപ്പര്‍ ഹിറോകളുടെ കൂടെയും നവ്യ അഭിനയിച്ചിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നവ്യ സ്വന്തമാക്കി.

- Advertisement -


ഇപ്പോള്‍ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഇവിടെ വെച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.


ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അച്ഛന്‍. അച്ഛനാണ് എന്നെ ഡാന്‍സ് പഠിപ്പിക്കാന്‍ ചേര്‍ത്തത്. ചെറുപ്പത്തിലേ എല്ലാ ആഴ്ചയിലും സിനിമ കാണിക്കുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നപ്പോള്‍ അച്ഛന്‍ സിനിമ കാണലും കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവ് ഞാനഭിനയിച്ച ഒരൊറ്റ സിനിമയും കണ്ടിട്ടില്ല. അതൊരു വലിയ ഗുണമാണ്, നല്ല ബഹുമാനം കിട്ടുമെന്നായിരുന്നു നവ്യയുടെ കമന്റ്.


ഒരിക്കല്‍ ടിവിയില്‍ നന്ദനം വന്ന സമയത്ത് ആ ഇത് നീ അഭിനയിച്ച സിനിമയാണല്ലേ, ഏതാ ഈ സിനിമ എന്ന് പറഞ്ഞ് വന്നു. പറഞ്ഞപ്പോഴാണ് അബദ്ധമായി എന്ന് മനസിലായത്. ഞാനെല്ലാം കണ്ടിട്ടുണ്ട്. പേര് മറുന്നപോയതാണെന്നായിരുന്നു ചേട്ടന്‍ പറഞ്ഞത്. അപ്പോഴാണ് ഞാന്‍ ചേട്ടനോട് സത്യം പറ എന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചിരുന്നു. കല്യാണം നിശ്ചയിച്ച സമയത്ത് ഞാനഭിനയിച്ച സിനിമകളുടെ സിഡി മേടിച്ച് ജസ്റ്റ് ഓടിച്ചുനോക്കിയിരുന്നു ഭര്‍ത്താവ് താരം പറഞ്ഞു.

Anusha

Recent Posts

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

49 mins ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

2 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

3 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

15 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

15 hours ago