മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മുക്ത. പല ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. വിവാഹത്തിനുശേഷം താരം സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരുന്നു. ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് മുക്ത.
മുക്തയുടെ മകളുടെ പേരാണ് കിയാര. കിയാര യുടെ വിശേഷങ്ങളെല്ലാം താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് കിയാരയെ. കിയാരയും മുക്തയും ഒന്നിച്ചുള്ള ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആവാറുണ്ട്. ഏതാണ്ട് മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് മുക്തക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. കൺമണി എന്നാണ് കിയാരയുടെ ചെല്ലപ്പേര്.
ഇപ്പോഴിതാ കണ്മണിയുടെ പുതിയ വിശേഷം പുറത്തുവരികയാണ്. അമ്മയെ പോലെ തന്നെ മകളും അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പത്താം വളവ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രി അരങ്ങേറിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് പത്താം വളവ്.
മലയാളത്തിലും തമിഴിലുമായി ഏതാനും പരമ്പരകളിൽ മുക്ത അഭിനയിച്ചിരുന്നു. എന്തായാലും മലയാളികൾ വലിയ സന്തോഷത്തോടെയാണ് ഇത് കാണുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാളത്തിൽ ശ്രദ്ധനേടുന്നത്. എന്തായാലും ആരാധകർ ഇതും ആകാംക്ഷയോടെയാണ് നോക്കുന്നത്.
View this post on Instagram