മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. നിരവധി ചിത്രങ്ങളിൽ മീയ നായികയായി എത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. കഴിഞ്ഞ ജൂലൈയിലാണ് മിയയ്ക്ക് മകൻ ജനിച്ചത്. വളരെ അപ്രതീക്ഷിതമായിട്ടാണ് എല്ലാവരും ഈ വാർത്ത അറിയുന്നത്. ഗർഭിണിയാണെന്ന വിവരം താരം പുറത്ത് വിട്ടിരുന്നില്ല.
കുഞ്ഞ് ജനിച്ചതിനുശേഷം കുറച്ചുകഴിഞ്ഞ് ആണ് തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ താരം വിവരം പുറം ലോകത്തെ അറിയിച്ചത്. ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് താരം. തമിഴിലും മലയാളത്തിലും താരം അഭിനയിക്കുന്ന ചിത്രങ്ങൾ പ്രദർശനത്തിന് ഒരുങ്ങുന്നുണ്ട്. അതിനിടയിൽ ഭർത്താവിനും മകൻ ലൂക്കയ്ക്കും ഒപ്പമുള്ള പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ആണ് താരം ഈ ചിത്രം പങ്കു വെച്ചത്.
View this post on Instagram
അമൂല്യം എന്നാണ് താരം ഇതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കുഞ്ഞിനെയും, അശ്വിനെയും ചേർത്തു പിടിച്ചു കിടക്കുന്ന താരത്തെ ചിത്രത്തിൽ കാണാം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. അനവധി പേർ ഇതിന് കമൻറ് ചെയ്യുന്നുണ്ട്. ഇടയ്ക്കൊക്കെ ലൂക്ക യും ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.
ഇതിനു മുൻപ് മകനെ പാട്ടുപാടി കൊടുക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു.2020 ലായിരുന്നു മീയയുടെ വിവാഹം. ബിസിനസ്സുകാരനായ അശ്വിനാണ് മിയയുടെ ഭർത്താവ്. ലോക് ഡൗൺ കാലത്ത് ആയിരുന്നു വിവാഹം നടന്നത്. നിരവധി പേരാണ് ആണ് പ്രസവം സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കാതിരുന്നതിൽ മീയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.