മലയാളത്തിലെ പ്രശസ്ത നടിമാരിലൊരാളാണ് മിയ ജോർജ്. മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് മിയ ആദ്യം സുപരിചിത ആകുന്നത്. പിന്നീടാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അൽഫോൻസാമ്മ എന്ന സീരിയലിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇതിനകം തന്നെ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നായികയായും, സ്വഭാവ നടിയായും, സഹ നടിയായും ഒക്കെ താരം തിളങ്ങി. നിരവധി ആരാധകരുണ്ട് താരത്തിന്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. ആദ്യത്തെ ലോക്കഡൗണിൽ ആയിരുന്നു മിയയുടെ വിവാഹം. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആയിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.
View this post on Instagram
ഇപ്പോഴിതാ താരത്തോടൊപ്പം നടി ശില്പാ ബാല പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. സി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് ഡാൻസ് ഷോ ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ വിധികർത്താക്കളിൽ ഒരാളാണ് മിയ. അവതാരകരായ ശില്പയ്ക്കും അരുണിനും ഒപ്പം ഒരു പുതിയ റീൽസ് ചെയ്യുന്ന മിയയെ ഇതിൽ കാണാം.
View this post on Instagram
ഇതിനുമുമ്പും ഷൂട്ട് ഇടവേളകളിൽ ചിത്രീകരിക്കുന്ന ഇത്തരം വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഹാസിരംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള വീഡിയോ ആണ് ഇത്. കോബ്ര എന്ന ഏറ്റവും പുതിയ വിക്രം ചിത്രത്തിൽ മിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
View this post on Instagram