മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മിയാ ജോര്‍ജ് . പാലാക്കാരിയായ മിയ ആദ്യമായി ടെലിവിഷനിലൂടെയാണ് മലയാളികളുടെ മുന്നിലെത്തുന്നത്. അല്ഫോണ്സാമ്മ എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ശേഷം സിനിമയിലെത്തുകയായിരുന്നു മിയ , ആദ്യം സഹനടിയായി എത്തിയ താരം പിന്നീട് നായിക വേഷത്തിലേക്കും എത്തുകയായിരുന്നു. നടിയുടെ ആദ്യ ചിത്രം ഒരു സ്മോള്‍ ഫാമിലിയായിരുന്നു .
വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നിന്ന മിയ ഇപ്പോള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ മകന് ലൂക്കയുടെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ ലൂക്കയ്ക്കൊപ്പം തിയേറ്ററില്‍ പോയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മിയ.
കെജിഎഫ് 2 കാണാനായാണ് മിയയും അശ്വിനും ലൂക്കയേയും കൊണ്ടുപോയത്. വിഎഫ്എക്സും ബഹളങ്ങളുമെല്ലാം ലൂക്കയ്ക്ക് ബുദ്ധിമുട്ടായി മാറുമോയെന്ന ആശങ്കയുണ്ടായിരുന്നു. അശ്വിനാണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് നിര്‍ബന്ധമുള്ളയാളാണ്. പോവുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു.
സെക്കന്‍ഡ് ഷോയ്ക്കായിരുന്നു ബുക്കിംഗ് ചെയ്തത്. ലൂക്കയ്ക്ക് ഏറ്റവും ഇഷ്ടവും കംഫര്‍ട്ടുമായ വസ്ത്രമാണ് ധരിപ്പിച്ചത്. സ്ക്രീനില്‍ എന്താണ് സംഭവിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു അവന്. പത്ത് പതിനഞ്ച്് മിനിറ്റുകള്‍ക്ക് ശേഷം റോക്കി ഭായ് ഇപ്പോഴൊന്നും ശബ്ദമുണ്ടാക്കുന്നത് നിര്‍ത്തില്ലെന്ന് അവന് മനസിലായി. അതോടെ അവന് ഉറക്കമായി. ലൂക്കയ്ക്കൊപ്പമുള്ള ആദ്യത്തെ തിയേറ്റര്‍ അനുഭവം ഇങ്ങനെയാണ്. ഇതുപോലെയുള്ള അനുഭവം വേണമെന്നുമായിരുന്നു മിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.