മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മീരാ ജാസ്മിൻ. സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ദിലീപ് ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ലോഹിതദാസ് ആണ് താരത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് താരം നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് മീര ഇപ്പോൾ. കുറച്ചു മുൻപ് ആണ് താരം ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. നിരവധി ഫോട്ടോഷൂട്ടുകൾ താരമിപ്പോൾ നടത്തുന്നുണ്ട്. അക്കൗണ്ട് തുടങ്ങി കുറച്ചു ദിവസത്തിനകം തന്നെ നിരവധി ഫോളോവേർസ് ആണ് താരത്തിന് ഉണ്ടായത്. ഇപ്പോഴിതാ താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ജെന്നി എന്ന കഥാപാത്രത്തെ ഓർമ്മ വരുന്നു എന്ന് ചിലർ കമൻറ് ചെയ്യുന്നുണ്ട്. നിരവധി ലൈക്കുകൾ ചിത്രത്തിനു ലഭിക്കുന്നുണ്ട്. എന്തായാലും ഇത് ഇപ്പോൾ വൈറലാണ്.
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളായി മീര മാറി. സിനിമയിൽ സജീവമായി നിൽക്കെയായിരുന്നു താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്. ഇപ്പോഴിതാ ആറു വർഷത്തിനുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രമായ മകൾ മകൾ എന്ന സിനിമയിലൂടെയാണ് താരം മടങ്ങിയെത്തുന്നത്.