ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന മഞ്ജു പിള്ള , പിന്നീട് മിനിസ്ക്രീനിലേക്ക് എത്തുകയായിരുന്നു താരം. ഇവിടെയും വിജയം നേടാന്‍ താരത്തിന് സാധിച്ചു. ഇതിനിടെ ഹോം എന്ന ചിത്രത്തിലും മഞ്ജു പിള്ള അഭിനയിച്ചു, സിനിമ വലിയ വിജയം നേടി. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയില്‍ വിധികര്‍ത്താവായിട്ടാണ് മഞ്ജു പിള്ള എത്തുന്നത്. ഇതിനിടെ താരത്തിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായി മഞ്ജുപ്പിള്ളയുടെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ചയും നടക്കാറുണ്ട്. നടിയുടെ ഈ മാറ്റത്തിന്റെ കാരണം എന്തെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടത്. ഓരോ ഫോട്ടോ പങ്കുവെക്കുമ്പോഴും മഞ്ജുപിള്ള ചെറുപ്പമായി കൊണ്ടിരിക്കുകയാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇപ്പോള്‍ മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. ഞാനെന്റെ ചിറക് വിരിച്ചു, ബാക്കി കഥ എന്റെ ഡ്രസ് പറയുമെന്ന ക്യാപ്ഷനോടെയായാണ് പുതിയ ചിത്രം പങ്കിട്ടത്. പെട്ടെന്ന് നോക്കുമ്പോള്‍ ഒരു കുഞ്ഞു കുട്ടിയെ പോലെയുണ്ട്. വെള്ളം നിറത്തിലുള്ള ഫ്രോക്ക് മോഡല്‍ ടോപ്പ് ധരിച്ചാണ് പുതിയ ഫോട്ടോയില്‍ മഞ്ജുപിള്ള എത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് കുറച്ച് എത്തുന്നത്.
ചില കമന്റുകള്‍ എല്ലാം ഏറെ രസകരം തന്നെ. ഈ കുട്ടി ഏതു കോളേജിലാണ് എന്നായിരുന്നു ഒരാള്‍ കുറിച്ചത്. മഞ്ജുവിന്റെ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേര്‍ എത്തുന്നുണ്ട്. നേരത്തെ സന്തൂര്‍ മമ്മി എന്ന വിളിപ്പേര് മഞ്ജുവിന് ചാര്‍ത്തി കൊടുത്തിരുന്നു ആരാധകര്‍.