2010 മുതല്‍ അഭിനയത്തില്‍ സജീവമാണ് നടി മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ നായികയായി മാളവിക എത്തിയിരുന്നെങ്കിലും, സീരിയലിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. മിനിസ്ക്രീനില്‍ മാളവിക അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ഞില്‍വിരിഞ്ഞ പൂവ് എന്ന സീരിയലിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഇതില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്നത്, നടിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെകുറിച്ചും എല്ലാം ആയിരുന്നു.
കമ്മിറ്റഡ് ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് അല്ല എന്നാണ് മാളവിക നല്കി മറുപടി. പിന്നീട് പലരും ചോദിച്ചത് കല്യാണം എന്നാണ് എന്ന് ആയിരുന്നു. ഇതുവരെ എത്ര പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നാണ് താരത്തിന്റെ മറുപടി.
ഏത് സ്ഥലത്താണ് വീട് വേണമെന്ന് ആഗ്രഹിക്കുന്നത് എന്നായിരുന്നു മറ്റൊരു ചോദ്യം. എവിടെയായാലും വെള്ളം അടുത്ത് വേണമെന്നാണ് മാളവിക പറഞ്ഞത്. അതിന്റെ കൂടെ പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചിട്ടുണ്ട്.
അതേസമയം പതിനാറാം വയസ്സില്‍ 2009-ലെ മിസ് കേരള മത്സരത്തില്‍ പങ്കെടുത്ത് ‘മിസ് ബ്യൂട്ടിഫുള്‍ ഐ’ ടൈറ്റില്‍ നേടിയിട്ടുണ്ട് താരം. അവിടെ വച്ചാണ് വിനീത് ശ്രീനിവാസനെ താരം കണ്ടത്. അങ്ങനെയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചതും. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഐഷ എന്ന ഒരു ഡോക്യുമെന്ററി ഫിലിമില്‍ ആദ്യമായി നടി അഭിനയിച്ചത് .