താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്ന് ആണ് ശ്രദ്ധ നേടാറുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ വിശേഷങ്ങൾ അറിയുന്നതിന് പ്രേക്ഷകർ ഏറെ താൽപര്യം കാണിക്കാറുണ്ട്. മിക്ക താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇവരെ നിരവധി ആളുകളാണ് വിശേഷങ്ങൾ അറിയുവാൻ വേണ്ടി പിന്തുടരാറുള്ളത്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് ചില പ്രേക്ഷകർക്ക് താരങ്ങൾ.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് പ്രശസ്ത നടിയുടെ കുട്ടിക്കാല ചിത്രമാണ്. തെന്നിന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ കാണുന്ന വ്യക്തിയെ ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് മനസ്സിലായോ? അങ്ങനെ നിങ്ങൾക്ക് മനസ്സിലായെങ്കിൽ നിങ്ങൾ ആളു കൊള്ളാം. ഇനി മനസ്സിലാകാത്തവർക്ക് ക്ലൂ തരാം. നടിക്കുവേണ്ടി തെന്നിന്ത്യയിൽ ഒരു സംസ്ഥാനത്ത് ക്ഷേത്രം ഒക്കെ പണിത വിരുതന്മാരുണ്ട്.
View this post on Instagram
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഖുശ്ബു ആണ് ചിത്രത്തിൽ ഉള്ളത്. തെന്നിന്ത്യയിലെ മിക്ക സൂപ്പർ നായകന്മാരുടെ നായികയായും താരം തിളങ്ങിയിട്ടുണ്ട്. കമൽഹാസൻ, രജനീകാന്ത്, സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ, പ്രഭു എന്നിവരുടെയൊക്കെ നായികയായിട്ടുണ്ട് താരം. ദ ബേണിങ് ട്രെയിൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
View this post on Instagram
എന്തായാലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബാലതാരം ആയിട്ടാണ് നടി തന്നെ അഭിനയ ജീവിതം തുടങ്ങിയത്. ബോളിവുഡിൽ ചില ചിത്രങ്ങളിൽ ബാലതാരമായി താരം എത്തിയിട്ടുണ്ട്. ഏതാണ്ട് നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധയെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരുവിധം മിക്ക തെന്നിന്ത്യൻ ഭാഷകളിലും താരം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
View this post on Instagram