ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് അഭിനയത്തിലേക്ക് എത്തുന്നത്. മണിക്കുട്ടൻ ആയിരുന്നു ഈ ചിത്രത്തിൽ നായകൻ. ഈ ചിത്രത്തിന് ശേഷം താരത്തിനെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. പിന്നീട് തമിഴിലും താരം അഭിനയിച്ചു. അതിനിടയിൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലും ഹണി ഒരു കേന്ദ്ര കഥാപാത്രം ചെയ്തു.
ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടി. ഏതുതരം വേഷവും ചെയ്യാൻ മടിയില്ലാത്ത നടിയാണ് ഹണി റോസ്. സാധാരണ വേഷങ്ങൾ മുതൽ ബോൾഡ് ആയിട്ടുള്ള വേഷങ്ങൾ വരെ താരം ചെയ്യും. മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങളുടെയും നായികയായിട്ടുണ്ട് ഹണി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ താരം പങ്കെടുത്ത പരിപാടിയിലെ ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
തിരുവനന്തപുരം ലുലുമാളിൽ ആണ് താരം ഒരു പരിപാടിയിൽ അതിഥിയായി പങ്കെടുക്കുവാൻ എത്തിയത്. വെള്ള ടോപ്പും പൂക്കൾ നിറഞ്ഞ പാൻറും കൂളിംഗ് ഗ്ലാസും ധരിച്ചാണ് താരം എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.
View this post on Instagram
മോഹൻലാൽ നായകനായി അഭിനയിച്ച ബിഗ് ബ്രദർ എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ഈ ചിത്രം ഓണം വലിയ അഭിപ്രായങ്ങളൊന്നും നേടിയിരുന്നില്ല. ഇപ്പോൾ തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഹണി. തമിഴിലും ചില ചിത്രങ്ങളിൽ താരം അഭിനയിക്കുന്നുണ്ട്.
View this post on Instagram