ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഹന്ന റെജി കോശി. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിക്കുകയുണ്ടായി. രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു. പ്രഭാ നായർ എന്ന കഥാപാത്രത്തെയാണ് തീർപ്പ് എന്ന ചിത്രത്തിൽ ഏറ്റവും ഒടുവിൽ നടി അവതരിപ്പിച്ചത്.
പൃഥ്വിരാജ്, മുരളി ഗോപി, ഇന്ദ്രജിത്ത് ഉള്ള സെറ്റിൽ താൻ വലിയ ഫാൻ ഗേൾ ആയിരുന്നു എന്ന് താരം മുൻപ് വ്യക്തമാക്കിയിരുന്നു. അതൊക്കെ പുറത്തുവരാതെ മനസ്സിനെ അടക്കിനിർത്തുകയാണ് ചെയ്തത് എന്നും താരം കൂട്ടിച്ചേർത്തു. അഭിനയ പ്രാധാന്യമുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ഇഷ്ടം. വെറുതെയല്ല തന്റെ ഈ മടങ്ങിവരവ് എന്നും താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഗ്ലാമർ ഗെറ്റപ്പിൽ ആണ് ഹന്ന ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കണ്ട ഞെട്ടലിലാണ് മലയാളികൾ ഇപ്പോൾ. ഡെനിം ഷോർട്ട്സും ക്രോപ്ടോപ്പും ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.
View this post on Instagram
കറുപ്പ് നിറത്തിലുള്ള ഹൂടിയും താരം ധരിച്ചിട്ടുണ്ട്. കാഷ്വൽ ആയിട്ടാണ് താരം ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. മുടി അഴിച്ചിട്ട് കുറച്ചു മേക്കപ്പ് എന്ന രീതിയിൽ മാത്രമാണ് താരം സ്വീകരിച്ചിരിക്കുന്നത്. മിസ്സ് ഇന്ത്യ സൗത്ത് മിസ്സ് യൂണിവേഴ്സ് ഇന്ത്യ 2018 തുടങ്ങി നിരവധി സൗന്ദര്യമത്സരങ്ങളിലും നടി പങ്കെടുത്തിട്ടുണ്ട്.
View this post on Instagram