നടന് വിജയ് ബാബുവിനെതിരെ വീണ്ടും കേസ് കൊടുത്തു നടി. തന്റെ പേര് സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കോഴിക്കോട് സ്വദേശി വീണ്ടും പരാതി നല്‍കിയത്. ഇതോടെ നടനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം സൗത്ത് പോലീസാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസമാണ് നടന് വിജയ് ബാബുവിനെതിരെ നടി വെളിപ്പെടുത്തല്‍ നടത്തിയത്. തന്നോട് കാണിച്ച ക്രൂരതകള്‍ എല്ലാം പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കുവച്ചു കൊണ്ടാണ് നടി എല്ലാം തുറന്നു പറഞ്ഞത്. സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് വിജയ് ബാബു തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറഞ്ഞു.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസ് എടുത്തതിന് പിന്നാലെ നടന് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതിനിടെ വിജയ്ബാബു ഗോവയില്‍ ഉണ്ട് എന്ന റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ പോലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തനിക്ക് നേരെ നടി വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെ ഫേസ്ബുക്ക് ലൈവില്‍ വിജയ്ബാബു എത്തിയിരുന്നു. പിന്നാലെ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ അല്ലേ ഭയപ്പെടേണ്ടത് എന്ന തരത്തില്‍ സംസാരിച്ചു, പിന്നാലെയാണ് പരാതിക്കാരിയായ നടിയുടെ പേര് വിജയ്ബാബു വെളിപ്പെടുത്തിയത് .