താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് ഉള്ളത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾ കാണാറുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് മിക്ക താരങ്ങളും വളരെ സജീവം. തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും അവർ ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കിരീടം അണിഞ്ഞ് കേക്ക് മുറിക്കുന്ന ഒരു കൊച്ചു സുന്ദരിയെ ചിത്രത്തിൽ കാണാം. ചിത്രത്തിൽ കാണുന്ന ഈ കൊച്ചു സുന്ദരി ആരാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ പറ്റുമോ? ഒറ്റനോട്ടത്തിൽ കുട്ടിയെ തിരിച്ചറിഞ്ഞെങ്കിൽ നിങ്ങൾ സംഭവം തന്നെ.
മലയാളികളുടെ പ്രിയപ്പെട്ട ദർശന രാജേന്ദ്രൻ ആണ് ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. തന്റെ സഹോദരി ഭാവന രാജേന്ദ്രന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് താരം ഷെയർ ചെയ്ത വീഡിയോയിൽ കേക്ക് മുറിക്കുന്ന ദർശന ഉണ്ട്. ആരാധകർ ഈ വീഡിയോ എന്തായാലും ഏറ്റെടുത്തിരിക്കുകയാണ്.
ഡിയർ ഫ്രണ്ട് എന്ന ചിത്രമാണ് താരം പ്രധാന വേഷത്തിൽ എത്തിയ ഒടുവിലത്തെ ചിത്രം. സാമാന്യം നല്ല പ്രതികരണങ്ങളാണ് ചിത്രം നേടിയത്. മലയാള സിനിമയിലെ യുവ നടിമാരിൽ മുൻപന്തിയിൽ ഉള്ള താരമാണ് ദർശന. ചുരുക്കം ചില ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…