മലയാളികള്‍ ഏറെ നാളുകളായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖമായിരുന്നു ഭാമയുടെ കുഞ്ഞിന്റെ. മകളെക്കുറിച്ച് നിരന്തരമായി ആരാധകര്‍ നടിയുടെ ചോദിക്കാറുണ്ട്. എന്നാല്‍ അന്നൊന്നും കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല താരം. പിന്നാലെ കുഞ്ഞിന്റെ മുഖം വ്യക്തമല്ലാത്ത നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഗൗരി എന്നാണ് മകളുടെ പേര്.
കഴിഞ്ഞ ദിവസമായിരുന്നു ഗൗരികുട്ടിയുടെ പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഭാമ പങ്കുവെച്ചിരുന്നു. കുഞ്ഞു ജനിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ദിവസമായിരുന്നു മകളുടെ ഫോട്ടോയും നടി പുറത്തുവിട്ടത്. ഇതോടെ ഗൗരിക്കുട്ടി ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. അമ്മയുടെ മകളുടെയും ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ റെജി ഭാസ്കര്‍ ആണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇപ്പോഴിതാ മകളുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് നടി. അമ്മയെ പോലെ തന്നെ ക്യൂട്ട് ആണ് ഗൗരിക്കുട്ടി എന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്. അതേസമയം ഈ സുന്ദരിക്കുട്ടിയെ കാണിക്കാന്‍ ഇത്രയും വൈകിയതിന് ചിലര്‍ പരാതിയും പറയുന്നുണ്ട്. അതിനിടെ ഭാമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ തിരക്കുന്നുണ്ട്.
ഇപ്പോള്‍ മലയാളത്തിലെ ഒട്ടുമിക്ക നടിമാരും തങ്ങളുടെ വിവാഹ ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തുന്നു. അതുപോലെ ഭാമയും തിരിച്ചു വരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മലയാളത്തില്‍ നിരവധി കഥാപാത്രം നടി ചെയ്തു. നിവേദ്യം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…