ലഹരി പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് പിടിയിലായ നടി അശ്വതി ബാബുവിനെ കുറിച്ചുള്ള വാര്‍ത്ത ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇപ്പോഴിതാ അശ്വതി നടത്തിയ തുറന്നുപറച്ചിലാണ് വൈറല്‍ ആവുന്നത്. തനിക്ക് പ്രായമായി എന്നും വിവാഹം കഴിച്ചു കുടുംബത്തോടൊപ്പം താമസിക്കാനാണ് താല്പര്യം എന്നും അശ്വതി പറഞ്ഞു. ഒപ്പം താന്‍ നേരിട്ട പ്രശ്നങ്ങളും നടി പറഞ്ഞു.
പതിനാറാം വയസ്സിലാണ് പ്രണയിച്ച ആള്‍ക്കൊപ്പം ഇറങ്ങിവന്നത്. നേരെ കൊച്ചിയിലേക്ക് എത്തി. എന്നാല്‍ ഇയാള്‍ വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നല്‍കിയിരുന്നു എങ്കിലും ആ ആള് തന്നെ ലഹരിക്ക് അടിമയാക്കി, പിന്നീട് തന്നെ മറ്റുള്ളവര്‍ക്ക് കൈമാറി പണം ഉണ്ടാക്കിയെന്ന് അശ്വതി പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മറ്റൊരു കാമുകനായ നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ അവിടെയെത്തിയതായിരുന്നു അശ്വതി. ഇവിടെ വെച്ചാണ് അശ്വതി എല്ലാം തുറന്നു പറഞ്ഞത്.
ചെറിയ പ്രായത്തില്‍ തന്നെ കൊച്ചിയിലെത്തിയപ്പോള്‍, ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാന്‍ സ്ഥലവും മതിയായിരുന്നു. അയല്‍വാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്കുനേരെയാണ് ആരോപണമുന ഉയര്‍ത്തുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടുപോയി വില്‍ക്കുകയും ഇതിലൂടെ പണം ഉണ്ടാക്കുകയും ചെയ്തു. ഈ പണം കൊണ്ട് അവര്‍ സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തിരിച്ചു ചോദിച്ചപ്പോഴാണ് പാതിവഴിയില്‍ തന്നെ ഉപേക്ഷിച്ചത് അശ്വതി പറയുന്നു.
എന്നാല്‍ പിന്നീട് താന്‍ സമാധാനമായി ജീവിക്കാന്‍ തീരുമാനിച്ചിട്ടും ഇവര്‍ വിടാതെ തന്നെ പിന്തുടര്ന്ന് ഉപദ്രവിച്ചുവെന്നും അശ്വതി പറയുന്നു. തനിക്ക് പണമല്ല വേണ്ടത് നീതി ആണെന്നും. പണവും പവറും ഉപയോഗിച്ച് നമ്മെ മോശക്കാരിയാക്കും. അത് ചെയ്യിക്കുന്നവര്‍ കാറില്‍ പോകും ട്രാവല്‍സ് മുതലാളിയാവും അവസാനം നമ്മള് കുപ്പിയില്‍ ആയി നടി പറഞ്ഞു.
എന്റെ വീട്ടുകാര്‍ എന്നെ നല്ല രീതിയില്‍ തന്നെയാണ് വളര്‍ത്തിയത്. എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പു നല്‍കിയത് കൊണ്ടാണ് പതിനാറാം വയസില്‍ ഞാന്‍ കാമുകനൊപ്പം പോയത്. ഈ പ്രശ്നങ്ങളെല്ലാം വീട്ടുകാര്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനുശേഷം ആണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ വീട്ടുകാര്‍.
ഭര്‍ത്താവായുള്ള ആളുടെ പേരില്‍ കിടക്കുമ്പോള്‍ അയാള്‍ എന്നെ നോക്കിക്കൊളുമെന്നാണ് വിശ്വസിച്ചിരുന്നത് , എന്നാല്‍ എന്നെ വേണ്ട ആള്‍ക്ക് പൈസയാണ് വേണ്ടത്. ആലുവ സ്റ്റേഷനില്‍ തനിക്കെതിരെ അയാള്‍ പരാതി നല്കിയപ്പോള് സിഐക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതാണ്. എന്നെ ഉപദ്രവിക്കാതെ വിടാന്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇവര്‍ വിടുന്നില്ല , ഇനി ഒരു പെണ്‍കുട്ടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാവരുത് അതുകൊണ്ടുതന്നെ പോലീസില്‍ പരാതി നല്കി . എന്നാല്‍ ചിലരുടെ സ്വാധീനവും പണവും കൊണ്ട് തനിക്ക് നീതി ലഭിച്ചില്ലെന്ന് അശ്വതി പറഞ്ഞു.
ഒരു സിനിമയില്‍ അഭിനയിച്ചു പോയി . ഒരാള്‍ സഹായിച്ചതാണ് ആ സിനിമ . പറ്റിക്കപ്പെട്ടത് ഇങ്ങനെയൊക്കെയാണ്. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും എന്നെ ഉപയോഗിച്ച് . ഇപ്പോള്‍ സത്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊന്നും ജീവിക്കാന്‍ ആഗ്രഹിച്ച ആളല്ല ഞാന്‍. വിവാഹം കഴിച്ച് ഇതില്‍ നിന്നെല്ലാം മാറി പോകാനുള്ള ശ്രമമാണ് ഇപ്പോള്‍. ആറുമാസമായി ലഹരി ഉപയോഗിക്കാറില്ല അശ്വതി പറഞ്ഞു.