Social Media

നിന്റെ ഒപ്പമുള്ള സാഹസങ്ങള്‍ക്ക് എന്നും നിറശോഭയാണ്; ചിത്രം പങ്കുവെച്ച് താരം, ആശംസ അറിയിച്ച് ആരാധകര്‍

മിനിസ്‌ക്രീനിലൂടെ ബാലതാരമായി എത്തി പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് അനുശ്രീ. ഇതുവരെ നിരവധി പരമ്പരകളില്‍ നടി വേഷമിട്ടു. ഈ അടുത്താണ് താരത്തിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നത്. എല്ലാവരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കണ്ടത്. ആരും അറിയാതെ രഹസ്യമായി ആയിരുന്നു ഇവരുടെ വിവാഹം. എന്റെ മാതാവ് സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് അനുശ്രീയെ ജീവിത സഖിയാക്കിയത്.

- Advertisement -

വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പലരും താരത്തിന്റെ വിവാഹ കാര്യം അറിയുന്നത്. ക്യാമറാമാന്‍ വിഷ്ണു സന്തോഷും അനുശ്രീയും ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇത് പരസ്യമായ ഒരു രഹസ്യം ആയിരുന്നു. വീട്ടുക്കാര്‍ക്ക് ഈ ബന്ധത്തോട് താല്‍പര്യം ഇല്ലെന്ന് നടി തന്നെ പറഞ്ഞിരുന്നു. പിന്നാലെയാണ് രണ്ട് പേരും കൂടി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.

തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും നടി സീരിയലില്‍ സജീവം ആണ്. ‘ഓമനത്തിങ്കള്‍ പക്ഷി’ എന്ന പരമ്പരയില്‍ ജിത്തു മോനായി തുടങ്ങി ഇതുവരെ അമ്പതോളം സീരിയലുകളുടെ ഭാഗമായിട്ടുണ്ട് അനുശ്രീ. 2005 മുതല്‍ അഭിനയലോകത്തുള്ള താരം ‘സീ കേരള’ത്തില്‍ ‘പൂക്കാലം വരവായി’ എന്ന പരമ്പരിയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


ഇപ്പോള്‍ അനുശ്രീക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വിഷ്ണു എത്തിയത്. ചിത്രത്തിന് താഴെ കൊടുത്ത ക്യാപ്ഷനും ശ്രദ്ധിക്കപ്പെടുന്നതാണ്. ‘നിന്റെ ഒപ്പമുള്ള സാഹസങ്ങള്‍ക്ക് എന്നും നിറശോഭയാണ്’ എന്ന ക്യാപ്ഷന്‍ ആണ് വിഷ്ണു ഫോട്ടോയ്ക്ക് നല്‍കിയത്. നേരത്തെ അനുവും ചില സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം ആണ്.

 

 

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

7 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

8 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

8 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

8 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

9 hours ago