ആദ്യ കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുക എന്നത് വലിയ കാര്യമാണ്. മലയാളത്തിലെ ചുരുക്കം ചില താരങ്ങള്ക്കെ ആ ഒരു ഭാഗ്യം ലഭിച്ചിട്ടുള്ള . പറഞ്ഞുവരുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി അനുപമ പരമേശ്വരനെ കുറിച്ചാണ്. പ്രേമം എന്ന സിനിമയിലൂടെയായിരുന്നു അനുപമയുടെ വരവ്. മേരി എന്ന ആദ്യ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത. അത്രയ്ക്കും ഹിറ്റായിരുന്നു സിനിമയും ഇതിലെ കഥാപാത്രങ്ങളും എല്ലാം.
എന്നാല്‍ ഇതിനു പിന്നാലെ വലിയ അവസരമൊന്നും അനുപമയ്ക്ക് ലഭിച്ചില്ല. ദുല്‍ഖര്‍ സല്മാന് ആദ്യമായി നിര്‍മ്മിച്ച മണിയറയിലെ അശോകന് എന്ന ചിത്രത്തില്‍ അനുപമ സഹ സംവിധായികയായി പ്രവര്‍ത്തിച്ചു .
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അനുപമ. ഇടയ്ക്കിടെ വേറിട്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് നടി എത്താറുണ്ട് .
ഇപ്പോള്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. പ്രേമം റിലീസിന്റെ ഏഴാം വാര്‍ഷികത്തിലാണ് അനുപമ തന്റെ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തില്‍ യൂണിഫോം ഇട്ടു നില്ക്കുന്ന മേരി എന്ന കഥാപാത്രത്തിന്റെ ഫോട്ടോകള്‍ ആണ് താരം ഷെയര്‍ ചെയ്തത്. ഇതിനു താഴെ നിരവധി കമന്റ് വരുന്നുണ്ട്. അതേസമയം മലയാളത്തില്‍ കുറുപ്പ് എന്ന സിനിമയിലാണ് ഏറ്റവും അവസാനമായി നടി അഭിനയിച്ചത്. ഇന്ന് തമിഴിലും തെലുങ്കിലും ആണ് കൂടുതല്‍ കഥാപാത്രങ്ങള്‍ നടി ചെയ്യുന്നത് .