Film News

രണ്ടാം വരവില്‍ അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത് എന്നാണ് ആഗ്രഹം; തിരിച്ചുവരവിനെ കുറിച്ച് ആന്‍ അഗസ്റ്റിന്‍

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന നടി ആന്‍ അഗസ്റ്റിന്‍ ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായിട്ടാണ് ആന്‍ എത്തുന്നത്. മികച്ച പിന്തുണ തന്നെയാണ് ആരാധകരില്‍ നിന്ന് താരത്തിന് ലഭിച്ചത്. എന്നാല്‍ ഹരികുമാര്‍ സാര്‍ തന്നെ വിളിച്ച് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഈ കഥാപാത്രം താന്‍ ചെയ്താല്‍ മതിയോ എന്നായിരുന്നു ആദ്യത്തെ സംശയം എന്ന് നടി പറയുന്നു. പിന്നീട് സര്‍ കോണ്‍ഫിഡന്റ് ആണെങ്കില്‍ ഞാന്‍ ചെയ്യാം എന്ന് പറയുകയായിരുന്നു.

- Advertisement -

കുറേക്കാലം സിനിമയില്‍ നിന്നും മാറി നിന്നതുകൊണ്ട് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും താരം പറയുന്നു. ഷൂട്ടിന്റെ ആദ്യദിവസം തന്നെ കുറച്ച് പേടിയും ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് ഓട്ടോ ഓടിക്കുന്ന കാര്യത്തിലായിരുന്നു. മാഹി പോലുള്ള ഒരു സ്ഥലത്ത് കൂടി ഓട്ടോ ഓടിച്ചു പോകുന്നത് കുറച്ച് റിസ്‌ക് ആയിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അത് ശരിയായെന്ന് നടി പറഞ്ഞു.


ഷൂട്ടിംഗ് ലൊക്കേഷനായി തിരഞ്ഞെടുത്ത മാഹി തനിക്ക് വളരെ പരിചയമുള്ള തന്റെ നാടാണെന്ന് ആന്‍ പറയുന്നു.


എത്സമ എന്ന ആണ്‍കുട്ടിയില്‍ സുരാജേട്ടനൊപ്പം അഭിനയിച്ചത് കൊണ്ട് അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട് , അവിടെ മുതല്‍ അദ്ദേഹത്തെ പരിചയമുണ്ട്. കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു തന്നെ സംബന്ധിച്ച് അത് വലിയ സഹായമായി ആന്‍ പറഞ്ഞു. സിനിമ കണ്ടു കഴിയുമ്പോള്‍ എന്തിനാ തിരിച്ചുവന്നത് എന്ന് ആരും ചോദിക്കരുത് എന്ന് മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് താരം പറഞ്ഞു , മാത്രമല്ല അച്ഛന് പേരുദോഷം കേള്‍പ്പിക്കരുത് ഈ വരവില്‍ എന്നും താന്‍ ആഗ്രഹിക്കുന്നുവെന്ന് ആന്‍ പറയുന്നു.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

10 mins ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

26 mins ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

38 mins ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

52 mins ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

1 hour ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

2 hours ago