കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. രണ്ടു ഭാഗങ്ങളായി ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ അതിലെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച താരങ്ങളാണ് വേഷമിടുന്നത്.
ചിത്രത്തില്‍ മലയാള നടി ഐശ്വര്യയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോള്‍ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് ഐശ്വര്യ പറയുന്നത്. 2019 മെയ് മാസത്തില്‍ ആണ് തനിക്ക് മദ്രാസ് ടാക്കീസില്‍ നിന്ന് ഒരു കോള്‍ വന്നതെന്ന് നടി പറയുന്നു. മണി രത്നം സാറിനെ വന്ന് കാണണമെന്ന് പറഞ്ഞായിരുന്നു ആ കോള്‍.
സാര്‍ അടുത്തതായി ചെയ്യുന്നത് പൊന്നിയിന്‍ സെല്വന് ആണെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു. ഒന്നര വര്‍ഷത്തെ പ്രീ- പ്രൊഡക്ഷനു ശേഷം ഒരു കഥാപാത്രത്തിന്റെ കാസ്റ്റിംഗിനായി അവര്‍ ആദ്യമായി സമീപിച്ചയാള്‍ ഞാനായിരുന്നു. പൂങ്കുഴലിയുടെ ലുക്ക് ടെസ്റ്റിനുവേണ്ടി ഒരുപാട് ഫോട്ടോഗ്രാഫുകളും റെഫറന്സുകളുമൊക്കെ അവര്‍ ആശ്രയിച്ചിരുന്നു. 2022ല്‍ പുറത്തിറങ്ങുന്ന ഒരു സിനിമയില്‍ ഏത് ലുക്ക് ആണ് ആ കഥാപാത്രത്തിന് യോജിക്കുന്നതെന്നാണ് ഞങ്ങള്‍ നോക്കിയത്. ഒരുപാട് റിസര്‍ച്ച് അതിനു പിന്നില്‍ ഉണ്ടായിരുന്നു, ഐശ്വര്യ പറയുന്നു.
ഓരോ സീനും പ്രയാസമുള്ളത് ആയിരുന്നു. കാരണം നമ്മള് ഒരു മണി രത്നം ചിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രത്തിലെ തന്നെ ആദ്യ ഷോട്ടില്‍ ഞാനാണ് അഭിനയിച്ചത്. എനിക്ക് ആകണമെന്ന് ആഗ്രഹമുള്ള ഒരാളാണ് പൂങ്കുഴലി. എവിടെയും ശ്രദ്ധാകേന്ദ്രമാണ് അവള്. സ്മാര്‍ട്ട് ആണ്, കരുത്തയാണ് അവള്. കരുത്ത് എന്നാല്‍ ശാരീരികമായ കരുത്ത് കൂടിയാണ് ഉദ്ദേശിച്ചത്. ദിവസങ്ങള്‍ നീണ്ട കടല്‍ യാത്രകള്‍ പോലും അവളെ സംബന്ധിച്ച് ഒന്നുമല്ല, ഐശ്വര്യലക്ഷ്മി പറയുന്നു.