സോഷ്യല്‍ മീഡിയ വഴി നിരന്തരം വിശേഷം പങ്കുവയ്ക്കാറുള്ള നടിയാണ് അഹാന കൃഷ്ണ. അച്ഛന് പിന്നാലെയാണ് അഹാനയും അഭിനയ ലോകത്തേക്ക് കടന്നുവന്നത്. അഹാനയുടെ കുടുംബമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സഹോദരിമാരെല്ലാം സിനിമയിലും കയറി കഴിഞ്ഞു.
പൊതുവേ താര പുത്രിമാര്‍ വീട്ടിലെ വിശേഷങ്ങളും യാത്ര വിശേഷങ്ങള്‍ അതുപോലെ കുക്കിംഗ് വീഡിയോകള്‍ പങ്കുവെക്കാര്‍ ഉണ്ട്. അഹാനയുടെ വീട്ടില്‍ ധാരാളം റമ്പൂട്ടാന്‍ ഉണ്ട്. എല്ലാവര്‍ഷവും ഇതിന്റെ വീഡിയോസ് ചെയ്യാറുണ്ട് താരം. റമ്പൂട്ടാന്‍ മാത്രമല്ല ഡ്രാഗണ്‍ ഫ്രൂട്ട് , പാഷന് ഫ്രൂട്ട് ഇതൊക്കെ ഇവര്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ട്. ഇപ്പോള്‍ വീട്ടില്‍ വിളഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ പറക്കുന്ന അമ്മയുടെ മകളുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട്. നേരത്തെ കൃഷ്ണകുമാറും വീട്ടില്‍ വിരിഞ്ഞ ഡ്രാഗണ്‍ ഫ്രൂട്ട് പറക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. പൊതുവേ ഇത്തരം സാധനങ്ങള്‍ വീട്ടില്‍ വളര്‍ത്താന്‍ ഏറെ ഇഷ്ടമാണ് ഇവര്‍ക്കെല്ലാം. തോട്ടത്തില്‍ നിന്നുള്ള നിരവധി വീഡിയോ ഇതിനുമുമ്പ് വച്ചിരുന്നു താരം.
View this post on Instagram
ഈ അടുത്താണ് അവധി ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞ് മാലിദ്വീപില്‍ നിന്ന് അഹാന തിരിച്ചെത്തിയത്. ഇവിടെനിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും അഹാന ഷെയര്‍ ചെയ്തിരുന്നു. ഇടയ്ക്കിടെ ട്രിപ്പ് പോകാറുണ്ട് അഹാന. നേരത്തെ കാശ്മീരിലേക്ക് താരം പോയിരുന്നു. അതുപോലെ ദുബായ് യാത്രയുടെ വിശേഷങ്ങളും അഹാന പങ്കുവെച്ചിരുന്നു.