മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ബോളിവുഡ് താരം കങ്കണ റണൗട്ട് ഒരുക്കുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയാകുന്നത് മലയാളി താരം വിശാഖ് നായര്‍. വിശാഖ് തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ക്യാരക്ടര്‍ പോസ്റ്ററും വിശാഖ് പങ്കുവച്ചു.
View this post on Instagram
കങ്കണ റണൗട്ടിന്റേതാണ് ചിത്രത്തിന്റെ കഥ. ഇന്ദിരാ ഗാന്ധിയായി കങ്കണ തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കങ്കണയുടെ എമര്‍ജന്‍സിയില്‍ സഞ്ജയ് ഗാന്ധിയെ അവതരിപ്പിക്കാന്‍ പോകുന്നതില്‍ സന്തോഷമുണ്ടെന്ന് വിശാഖ് കുറിച്ചു. റോഷന് മാത്യു, അഹാന കൃഷ്ണ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിശാഖിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ചിത്രത്തില്‍ ഇന്ദിരാ ഗാന്ധിക്കായി ഗംഭീര മേക്കോവറാണ് കങ്കണ നടത്തിയിരിക്കുന്നത്. ഇന്ദിരയുമായി അത്ഭുതപ്പെടുത്തുന്ന സാമ്യമാണ് കങ്കണക്ക്. റിതേഷ് ഷായാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ രേണു പിറ്റിയും കങ്കണയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘എമര്‍ജന്‍സി.’ 2019 ല്‍ റിലീസ് ചെയ്ത മണികര്‍ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു നടി ആദ്യം സംവിധാനം ചെയ്ത ചിത്രം.