കന്നഡ നടന് വജ്ര സതീഷിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്.ആര് നഗര്‍ പട്ടണഗെരെയിലെ വീട്ടിലാണ് സംഭവം. വീടിന്റെ വാതിലിന് സമീപം രക്തം കണ്ടതോടെ സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ബലംപ്രയോഗിച്ച് വാതില്‍ തുറന്ന് അകത്തുകയറിപ്പോഴാണ് കിടപ്പുമുറിയില്‍ വജ്ര സതീഷിനെ മരിച്ച നിലയില്‍ കണ്ടത്.
നടന്റെ വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വജ്ര സതീഷിന്റെ ഭാര്യാ സഹോദരന് ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സതീഷ് നാലു വര്‍ഷം മുന്‍പാണ് വിവാഹം ചെയ്തത്. ഭാര്യ ഏഴു മാസം മുന്‍പ് മരിച്ചു. ഒരു കുട്ടിയുണ്ട്. സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് മരണ കാരണമെന്നും ഭാര്യയുടെ സഹോദരന് സുദര്ശന് ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നും കുടുംബം ആരോപിച്ചു. ഇക്കാരണത്താല്‍ സുദര്ശന് സതീഷിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
സുഹൃത്തായ നാഗേന്ദ്രയുടെ സഹായത്തോടെയാണ് സുദര്ശന് സതീഷിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഭാര്യാവീട്ടുകാരുടെ സംരക്ഷണയിലായിരുന്നു കുട്ടി. ഇതോടെ കുഞ്ഞിനെ വിട്ടുകിട്ടാന്‍ സതീഷ് കോടതിയെ സമീപിച്ചതും വൈരാഗ്യം വര്‍ധിപ്പിച്ചെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം സുദര്‍ശനും സുഹൃത്തും രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് അറസ്റ്റ്. ‘ലഗോരി’ ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സതീഷ് സലൂണ്‍ നടത്തിവരികയായിരുന്ന