താര സംഘടനയുടെ ഷമ്മി തിലകനെതിരെയുള്ള നടപടി വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഈ നടപടി വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. കഴിഞ്ഞദിവസം സംഘടനയുടെ ജനറൽബോഡിയോഗം നടന്നിരുന്നു. തുടക്കത്തിൽ ഷമ്മി തിലകൻ എ പുറത്താക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പരന്നു. എന്നാൽ വൈകുന്നേരമായതോടെ ഇങ്ങനെയല്ല എന്ന് എന്ന സംഘടനയുടെ വക്താക്കൾ പ്രതികരണവുമായി എത്തി.
സംഘടനയ്ക്കെതിരെ സ്ഥിരമായി പ്രതികരിക്കുന്ന അമ്മയ്ക്കെതിരെ എതിരെ പ്രതിഷേധം ശക്തമാണ് എന്ന് അദ്ദേഹത്തിൻറെ വിശദീകരണം കേട്ടശേഷം എക്സിക്യൂട്ടീവ് കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഇപ്പോൾ ഷമ്മിതിലകൻ പങ്കു വെച്ചിരിക്കുന്നു ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അച്ഛൻ തിലകൻ ഒപ്പമുള്ള ഒരു ചിത്രം താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇരുവരും അടുത്ത അടുത്ത ഇരിക്കുന്ന ഒരു ചിത്രമാണ് ഇത്.
‘ചിരിക്കണ ചിരി കണ്ടോ ‘ എന്നാണ് ചിത്രത്തിന് ഇദ്ദേഹം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അദ്ദേഹം ഇന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു. ഗുരുതര ആരോപണങ്ങൾ ഷമ്മി തിലകൻ ഉന്നയിച്ചിട്ടുണ്ട്. സംഘടന നികുതിവെട്ടിപ്പു നടത്തിയെന്നും രജിസ്ട്രേഷൻ തട്ടിപ്പു നടത്തി എന്നും താരം ആരോപിച്ചു. തന്നെക്കൊണ്ട് നാട്ടുകാർക്ക് ശല്യമാണ് എന്ന് ഗണേഷ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്.
പണ്ട് അച്ഛനോട് കാണിച്ച കാര്യങ്ങൾ ഇപ്പോൾ തന്നോട് കാണിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തായാലും മികച്ച പ്രതികരണം നേടുകയാണ് ഇദ്ദേഹം പങ്കുവെച്ച പോസ്റ്റ്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തുന്നത്.