Film News

എനിക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവള്‍ മുഖം നോക്കി മനസ്സിലാക്കും; ഷഫ്‌നയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസ്സുതുറന്ന് സാന്ത്വനത്തിലെ പ്രിയതാരം സജിന്‍

മലയാളികള്‍ക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട സീരിയല്‍ ആയി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബ ബന്ധത്തിന്റെ കഥ പറയുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രോക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. കൂട്ടുകുടുംബത്തെക്കുറിച്ചും സഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തെക്കുറിച്ചും പറയുന്ന സാന്ത്വനം രാത്രി 7 മണിക്കാണ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നത്. സീരിയലിലെ ഓരോ താരങ്ങളോടും പ്രേക്ഷകര്‍ക്ക് വലിയ ഇഷടമാണ്. ആരാധകരേറെയുള്ള തമിഴ് സീരിയലായ പാണ്ഡ്യന്‍ സ്റ്റോര്‍സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

- Advertisement -

സാന്ത്വനത്തിലെ എല്ലാ താരങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ. സാന്ത്വനത്തിലൂടെ മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സജിന്‍. പരമ്പരയില്‍ ശിവരാമകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ മൂന്നാമത്തെ സഹോദരനായ ശിവ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ സ്വഭാവക്കാരനാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റിയിരിക്കുകയാണ്. സിനിമ സീരിയല്‍ താരമായ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിന്‍.

സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നെങ്കിലും എന്നാല്‍ മികച്ച ഓഫറുകളൊന്നും സജിനെ തേടിയെത്തിയിരുന്നില്ല. എന്നാല്‍ സ്വാന്തനത്തിലൂടെ മിനിസ്‌ക്രീനിലേക്ക് ചുവടുവെച്ച സജിന് ഈ പരമ്പര കരിയര്‍ ബ്രേക്കാണ്.

സ്വാന്തനത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സജിന്‍ ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വിവാഹിതരായവരാണ് ഷഫ്‌നയും സജിനും. തന്റെ 24ാം വയസ്സിലായിരുന്നു സജിന്‍ ഷഫ്‌നയെ ജീവിതസഖിയാക്കിയത്. കുടുംബത്തിന്റെ പൂര്‍ണപിന്തുണയുണ്ടായിരുന്നുവെന്ന് സജിന്‍ സമയം മലയാളത്തോട് പറഞ്ഞു. പ്രായവും മതവുമെല്ലാം വിവാഹസമയത്ത് വലിയ പ്രശ്‌നമായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ എല്ലാപ്രശ്‌നങ്ങളും ഒഴിവായി.

തനിക്ക് പറ്റിയ കൂട്ടാണ് ഷഫ്‌നയെന്ന് സജിന്‍ പറയുന്നു. താന്‍ ഒന്നുനോക്കിയാല്‍ പോലും അവള്‍ക്ക് എല്ലാം മനസ്സിലാകുമെന്നും ശരിക്കും കൂട്ടികാരെപ്പോലെയാണ് തങ്ങള്‍ ഇരുവരുമെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് തന്റെ മുഖം നോക്കി ഷഫ്‌ന മനസ്സിലാക്കുമെന്നും സജിന്‍ പറയുന്നു.

ശരിക്കും തനിക്ക് ചെയ്യാന്‍ ഇഷ്ടപ്പെട്ട ജോലി അഭിനയം മാത്രമാണെന്നും അഭിനയത്തിലേക്ക് വരും മുമ്പ് കാര്‍ ഷോറൂമില്‍ സെയില്‍സില്‍ ജോലി ചെയ്തിരുന്നുവെന്നും സജിന്‍ തുറന്നുപറഞ്ഞു. പീന്നീട് മറ്റുജോലികളും ചെയ്തിട്ടുണ്ട്. ഇതെല്ലാം ജീവിക്കാന്‍ വേണ്ടി മാത്രം ചെയ്ത ജോലിയാണെന്നും അഭിനയത്തോടാണ് തനിക്ക് കൂടുതല്‍ താത്പര്യമെന്നും സജിന്‍ കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

10 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

11 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

13 hours ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

13 hours ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

16 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

16 hours ago