വീണ്ടും സംവിധായകൻ ആകാൻ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. എന്നാൽ ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി വ്യത്യസ്തമാണ്. പാൻ ഇന്ത്യ ലെവലിൽ പുതിയ ചിത്രം എടുക്കുവാൻ ആണ് പൃഥ്വിരാജ് ഒരുങ്ങുന്നത്. അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യും വിധമാണ് ചിത്രമൊരുക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആകട്ടെ കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നിർമ്മാതാക്കൾ ഹോം ബാലേ ഫിലിംസ്.
ടൈസൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം ഔദ്യോഗികമായി പങ്കു വെച്ചതും. എമ്പുരാനു ശേഷം തൻറെ നാലാമത്തെ സംവിധാന സംരംഭം. സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം ഒരിക്കൽക്കൂടി ഒരുമിക്കുന്നു. തങ്ങളുടെ ഭാവനയ്ക്ക് അനുസൃതമായി ഈ വലിയ പ്രൊജക്റ്റ് വിശ്വാസമർപ്പിച്ച ഹോം ബാലേ ഫിലിംസിനും വിജയ് കിരങ്ങൻഡൂറിനും നന്ദി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെ.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ആയിട്ടാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് പൃഥ്വിരാജ് തന്നെയാണ് എന്നാണ് സൂചന. മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്തായാലും ആരാധകർ ഇപ്പോൾ ആവേശത്തിലാണ്.
View this post on Instagram
ആടുജീവിതം എന്ന സിനിമയുടെ ഷൂട്ട് ആയി ബന്ധപ്പെട്ട് ജോർദാനിൽ ആണ് താരം ഇപ്പോൾ. ഈ സിനിമ ചിത്രീകരണം പൂർത്തിയായാൽ എംപുരാൻ എന്ന പുതിയ ചിത്രത്തിൻറെ പ്രവർത്തനങ്ങളിലേക്ക് താരം കടക്കുമെന്നാണ് വിവരം. എന്തായാലും വളരെ ആകാംഷയോടെയാണ് മലയാളികൾ ഇതിനെ നോക്കിക്കാണുന്നത്.