കേരളാ പൊലീസില്‍ നിന്ന് തനിക്കും മാതാവിനും ദുരനുഭവം നേരിട്ടു എന്ന് പറഞ്ഞുകൊണ്ടുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഞായറാഴ്ച രാവിലെ പോകുന്നതിനിടെയാണ് പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് അഫ്സല് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് പങ്കുവച്ചത്. കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോയതാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ ഇതിന് മറുപടി നല്കി എത്തിയിരിക്കുകയാണ് കൊല്ലം എം.എല്‍.എ എം. മുകേഷ്. ദുരനുഭവം നേരിട്ടതായി ഫേസ്ബുക്കില്‍ ആരോപിച്ച അഫ്സലിന്റെ ഫേസ്ബുക്കിലെ പഴയ പേരായ ആര്യന് മിത്ര എന്ന ഐഡില്‍ നിന്ന് മുകേഷിന്റെ പേജില്‍ തെറി പറഞ്ഞന്റെ സ്ക്രീന്‍ഷോട്ടാണ് മുകേഷ് പങ്കുവെച്ചിരിക്കുന്നത്.
‘ചില കണക്കുകൂട്ടലുകള്‍ അത് തെറ്റാറില്ല. ഇവനാണ് കായംകുളത്ത് പൊലീസ് ഓഫീസറെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചവന്. അന്ന് ഇവന്റെ പേര് ആര്യന് മിത്ര എന്നായിരുന്നു,’ എന്ന ക്യാപ്ഷനോടെയാണ് നടന് കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചത്. തെറി പറയുന്ന അഫ്സലിന്റെ കമന്റിന് താഴെ
‘എന്തിനാ തന്തയെ പറയിക്കുന്നേ’ എന്ന് മുകേഷ് ചോദിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം അഫ്സല് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. തന്റെ ഉമ്മ പര്‍ദ്ദ ഇട്ടിരുന്നത് കൊണ്ടാണ്, പോലീസ് വണ്ടി തടഞ്ഞ് വെച്ചതെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. പോലീസിനെതിരെ ശക്തമായ ആരോപണവും അഫ്സല് ഉന്നയിച്ചു.