Film News

ആ ഹിറ്റ് ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബന്‍ ആയിരുന്നു അഭിനയിക്കേണ്ടിയിരുന്നത്, ഇടവേള സമയത്ത് തനിക്ക് നഷ്ടമായ ചിത്രത്തെക്കുറിച്ച് ചാക്കോച്ചന്‍

ചോക്ലേറ്റ് നായകനായി മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. തുടക്കത്തില്‍ അത്തരം കഥാപാത്രങ്ങള്‍ തന്നെയായിരുന്നു നടന്‍ അവതരിപ്പിച്ചിരുന്നത്. പിന്നീട് വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ചാക്കോച്ചന്റെ ഓരോ സിനിമകള്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കുഞ്ചാക്കോ ബോബന്‍ തീരുമാനിച്ചത്. ഈ സമയത്ത് ബിസിനസ്സിലേക്ക് ശ്രദ്ധ കൊടുത്തു താരം. ഭാര്യ പ്രിയയുടെ നിര്‍ദ്ദേശപ്രകാരം കൂടിയായിരുന്നു സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തത് താരം.

- Advertisement -

എന്നാല്‍ ഈ ഇടവേളയില്‍ തനിക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ നഷ്ടമായെന്നും നടന്‍ പറഞ്ഞിരുന്നു. അത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം ഉണ്ടെന്നും ചാക്കോച്ചന്‍ പറഞ്ഞു. മോഹന്‍ലാല്‍ ചിത്രം മാടമ്പി , ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സ് ഇതിലേക്ക് കുഞ്ചാക്കോ ബോബനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല നടന്. ഇതില്‍ ഇപ്പോഴും സങ്കടമുണ്ട് കുഞ്ചാക്കോ ബോബന്.


ബിസിനസിലേക്ക് ശ്രദ്ധ കൊടുത്തെങ്കിലും അതിലും വിജയം നേടാന്‍ ഈ താരത്തിന് സാധിച്ചില്ല. പിന്നാലെ സിനിമയിലേക്ക് തന്നെ താരം തിരിച്ചെത്തി.


റൊമാന്റിക് ഹീറോയില്‍ നിന്നും മാറി ഏത് കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിക്കാനായത് രണ്ടാം വരവിലായിരുന്നു. ട്രാഫിക്ക്, സീനിയേഴ്സ്, ഓര്‍ഡിനറി, മല്ലുസിംഗ് അങ്ങനെ ലഭിച്ചതെന്നും വേറിട്ട കഥാപാത്രങ്ങളായിരുന്നു. നായകവേഷം മാത്രമല്ല വില്ലത്തരവും വഴങ്ങുമെന്നും അദ്ദേഹം തെളിയിക്കുകയായിരുന്നു.

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago