മലയാളത്തിലെ സൂപ്പർ ഹിറ്റ് താര ജോഡികൾ ആയിരുന്നു ജഗദീഷും ഉർവശിയും. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ജഗദീഷ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
തന്റെ ജീവിതത്തിൽ ഏറ്റവും വലിയ കടപ്പാടുള്ള നടിയും സുഹൃത്തും ഉർവശിയാണ് എന്ന് ജഗദീഷ് പറയുന്നു. തനിക്ക് ഏറ്റവും അടുപ്പമുള്ള നടി ഉർവശി ആണ്. താനൊരു ഹാസ്യ നടനാണ് എന്നുള്ളത് ധാരണ മാറ്റി ഹീറോ ആകുവാൻ സാധിക്കും എന്ന് തനിക്ക് കോൺഫിഡൻസ് നടിയാണ് അവർ. അവർ വളരെ സീനിയർ ആയ ഒരു ഹീറോയിനാണ്.
നിരവധി സൂപ്പർതാരങ്ങളുടെ ഒപ്പം അവർ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ കമൽഹാസൻ തുടങ്ങിയവരൊക്കെ അവരിൽ ചിലരാണ്. അവർ പിന്നീട് തൻറെ ഹീറോയിനായി അഭിനയിക്കുകയും . ഇത്രയും വലിയ ഹീറോയിൻ തന്റെ ഒപ്പം അഭിനയിച്ചപ്പോൾ ഇൻഡസ്ട്രിയിൽ വലിയ സംസാരം ഉണ്ടായിരുന്നു.
ഉർവശി താഴേക്ക് പോയി ജഗദീഷിന്റെ ഹീറോയിനായി എന്നായിരുന്നു സംസാരം. ആറേഴു ചിത്രങ്ങളിൽ തൻറെ നായികയായി അഭിനയിച്ച അവരോട് തനിക്ക് വലിയ കടപ്പാടുണ്ട്. തന്റെയും ശ്രീനിവാസന്റെയും നായികയായി അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് പേർ അവരെ പരിഹസിച്ചു. പക്ഷേ അവർ അതൊന്നും വലിയ കാര്യമാക്കിയില്ല എന്നും ജഗദീഷ് പറയുന്നു.