തെന്നിന്ത്യന്‍ താരമായിരുന്നു സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിജയലക്ഷ്മി . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ കൂടാതെ ചില ബോളിവുഡ് സിനിമകളിലുമായി സ്മിത വേഷമിട്ടു. 1979 ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ ‘സില്‍ക്ക്’ എന്ന കഥാപാത്രത്തിലൂടെയാണ് ഈ നടി ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവര്‍ 1980 കളില്‍ ഇത്തരം വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള അഭിനേത്രിയായി ആയി.
17 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തില്‍ ഏകദേശം 450 ലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചു. 1996 സെപ്റ്റംബര്‍ 23 ന് ചെന്നൈയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സില്‍ക്ക് സ്മിതയെ കണ്ടെത്തി. നടിയുടെ മരണ വാര്‍ത്ത പുറത്തുവന്നതോടെ നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഈ ലോകത്ത് നിന്നും വിട്ടുപോയെങ്കിലും ഇന്നും നടിയെ കുറിച്ച് നിരവധി പേര് പറയാറുണ്ട്. ഇപ്പോള്‍ നടന് ഇന്ദ്രന്‍സ് സില്‍ക്ക് സ്മിതയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. ഒരു പാവം സ്ത്രീ ആയിരുന്നു സില്‍ക്ക് സ്മി എന്ന് ഇന്ദ്രന്‍സ് പറയുന്നു.
കെപിഎസി ലളിത ചേച്ചിയെ പോലെ സുകുമാരി ചേച്ചിയെ പോലെ ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സില്‍ക് സ്മിത. പടത്തില്‍ അവര്‍ക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ ആണ്. പാവം സ്ത്രീ ആണ്. കമ്പനി ആയിരുന്നില്ല. ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ നടന് പറഞ്ഞു.