Film News

എന്റെ സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാന്‍ പാടാണെന്നാണ് പറഞ്ഞത്, പെണ്‍കുട്ടിയെ മകളെ പോലെയാണ് കാണുന്നത്; ഇന്ദ്രന്‍സ്

മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ് ഇപ്പോള്‍. നേരത്തെ തന്നെ സിനിമയില്‍ എത്തിയ ഒരു നടനാണ് ഇന്ദ്രന്‍സ് എങ്കിലും, സമീപകാലത്തായി ഹാസ്യ കഥാപാത്രങ്ങളില്‍ നിന്ന് വിട്ടു മറ്റു വേഷങ്ങളാണ് നടന്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ സിനിമയ്ക്ക് പിന്നാലെയും നടന്‍ കൊടുക്കുന്ന അഭിമുഖവും വൈറല്‍ ആവാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം അഭിമുഖത്തിനിടെ ഇന്ദ്രന്‍സ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് സംസാരിച്ചു.

- Advertisement -

പിന്നാലെ സംഭവം വിവാദമാവുകയും ചെയ്തു. ഇരയെ പിന്തുണയ്ക്കാത ഇന്ദ്രന്‍സ് നടനെ പിന്തുണച്ചു എന്നായിരുന്നു വിവാദം. മാത്രമല്ല ഡബ്ല്യൂസിസി എന്ന സംഘടനയെ നടന്‍ തള്ളിപ്പറഞ്ഞത് വിവാദമായി. ഇപ്പോള്‍ ഇതില്‍ വിശദീകരണം നല്‍കി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ് .

”കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.


മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു…. എല്ലാവരോടും സ്നേഹം ഇന്ദ്രന്‍സ്”- എന്നാണ് നടന്റെ വാക്കുകള്‍.

 

Anusha

Recent Posts

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

8 mins ago

വലിയ വലിയ സെലിബ്രിറ്റികളുടെ ചെകിടത്ത് അടിച്ചിട്ടുള്ള വ്യക്തിയാണ് ജാൻ മണി. ആ എനിക്കാണോ നോറ പോലത്തെ ഒരു പെണ്ണ്,അതൊന്നും എപ്പിസോഡില്‍ വന്നിട്ടില്ല

ജന്മോണി ദാസ് ബിഗ് ബോസ് ഷോയില്‍ പറഞ്ഞ പല പ്രസ്താവനകളും തെറ്റായിരുന്നുവെന്ന് അഭിഷേക് ജയദീപ്. നോറയെക്കുറിച്ച് "ഐ വില്‍ ഫിനിഷ്…

44 mins ago

അബദ്ധത്തിൽ മുത്തശ്ശി പാൽപ്പൊടി വൈനുമായി കലർത്തി.നാല് മാസം പ്രായമുള്ള കുഞ്ഞ് കോമയിൽ.

നാല് മാസം പ്രായമുളള കുഞ്ഞ് കോമയിലായതിന് പിന്നിൽ പാൽ ഉണ്ടാക്കാൻ ആയി എടുത്ത മിശ്രിതം കാരണമായത്.. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിലുളള കുഞ്ഞിനാണ്…

3 hours ago

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

4 hours ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

4 hours ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

4 hours ago